ആധാരമെഴുത്ത്, സ്റ്റാമ്പ് വെണ്ടർ ഉത്സവബത്ത വർദ്ധിപ്പിച്ചു

Share our post

തിരുവനന്തപുരം: ആധാരമെഴുത്ത്, പകർപ്പെഴുത്ത്, സ്റ്റാമ്പ് വെണ്ടർ ക്ഷേമനിധി അംഗങ്ങളുടെ ഉത്സവബത്ത 4,500 രൂപയായി ഉയർത്താൻ തീരുമാനിച്ചതായി ക്ഷേമനിധിബോർഡ് ചെയർമാൻ കൂടിയായ മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. ഇന്നലെ ചേർന്ന ആധാരമെഴുത്ത്, പകർപ്പെഴുത്ത്, സ്റ്റാമ്പ് വെണ്ടർ ക്ഷേമനിധി ബോർഡ് യോഗത്തിലാണ് 500 രൂപ വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.

അംഗങ്ങളായ 6000 അംഗങ്ങൾക്ക് ആനുകൂല്യം ലഭിക്കും. തുക പൂർണ്ണമായും ക്ഷേമനിധി ബോർഡിന്റെ ഫണ്ടിൽ നിന്നാണ് ചെലവഴിക്കുന്നത്. ക്ഷേമനിധിയിലേക്കുള്ള അംശാദായം അടയ്ക്കുന്നതിൽ വീഴ്ചവരുത്തി അംഗത്വം മുടങ്ങിപ്പോയ അംഗങ്ങളുടെ അംഗത്വം പുനഃസ്ഥാപിച്ച് നൽകുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ആവിഷ്കരിക്കാനും യോഗം തീരുമാനിച്ചു.

കുടിശികയോടൊപ്പം നാമമാത്രമായ പിഴ ഇടാക്കികൊണ്ടായിരിക്കും അംഗത്വം പുനഃസ്ഥാപിക്കുക. ഇതിനാശ്യമായ നടപടികൾ സ്വീകരിക്കാൻ ക്ഷേമനിധി ബോർഡ് സെക്രട്ടറിക്ക് മന്ത്രി വാസവൻ നിർദ്ദേശം നൽകി.”രജിസ്ട്രേഷൻ വകുപ്പിൽ ജനോപകാരപ്രദമായ ആധുനിക വത്കരണം നടത്തുമ്പോഴും ഈമേഖലയിൽ പ്രവർത്തിക്കുന്നവരുടെ തൊഴിൽ സംരക്ഷണം സർക്കാർ ഉറപ്പാക്കുന്നതിന്റെ ഉദാഹരണമാണ് ഉത്സവബത്തയിൽ വരുത്തിയ വർദ്ധന.-മന്ത്രി, വി.എൻ.വാസവൻ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!