ക്ഷേമ പെൻഷൻ; മസ്റ്ററിംഗ് ആഗസ്ത് 31 വരെ നീട്ടി

2022 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് 2023 ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെ വാർഷിക മസ്റ്ററിംഗ് നടത്തുന്നതിന് അനുവദിച്ചിരുന്ന സമയം 2023 ആഗസ്റ്റ് 31 വരെ അന്തിമമായി ദീർഘിപ്പിച്ച് നൽകി ഉത്തരവായി. ആഗസ്റ്റ് 31ന് ശേഷം, നിലവിലെ ഉത്തരവുകൾക്ക് വിധേയമായി ഗുണഭോക്താക്കൾക്ക് പ്രതിമാസ മസ്റ്ററിംഗ് സൗകര്യം സ്വീകരിക്കാവുന്നതാണ്.
ഇത് കൂടാതെ, സർക്കാർ ധനസഹായം ഉപയോഗിച്ച് പെൻഷൻ നൽകുന്ന 16 ക്ഷേമനിധി ബോർഡുകളുടെ കാര്യത്തിൽ, 2023 സെപ്തംബർ മാസം മുതൽ സേവനയിലെ കണക്കിന്റെ അടിസ്ഥാനത്തിൽ മാത്രമേ പെൻഷൻ അനുവദിക്കുകയുള്ളുവെന്നും ഉത്തരവുണ്ട്.