കഞ്ചാവ് വിൽപ്പന റാക്കറ്റിലെ പ്രധാനി പിടിയിൽ
തളിപ്പറമ്പ്: കഞ്ചാവ് വിൽപ്പന റാക്കറ്റിലെ പ്രധാനിയെ തളിപ്പറമ്പിൽ ഓടിച്ചിട്ട് പിടികൂടി വളപട്ടണം എസ്.ഐ നിധിൻ. പാപ്പിനി ശേരി റെയിൽവേ ഗേറ്റിനടുത്ത ഹൈദ്രോസ് പള്ളിക്ക് സമീപത്തെ മുത്തേത്ത് പുതിയപുരയിൽ മൻസൂർ (41) ആണ് പിടി യിലായത്.
പൊ ലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച മൻസൂറിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാളിൽ നിന്ന് കഞ്ചാവും പിടിച്ചെടുത്തു.
ആന്ധ്രയിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്ന് പുഴവഴി വിൽപ്പന നടത്തുന്നയാളാണ് മൻസൂർ. രണ്ടാഴ്ച മുമ്പ് വളപട്ടണം റെയിൽവേ പാലത്തിന് അടിയിൽ കഞ്ചാവ് വിൽപ്പന നടത്തവെ പൊലീസിനെ കണ്ട് ഫൈബർ ബോട്ടിൽ ഇയാൾ രക്ഷപ്പെട്ടിരുന്നു.
തുടർന്ന് മൻസൂറിനെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. തളിപ്പറമ്പിൽ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതി നെത്തുടർന്നാണ് പൊലീസ് എത്തിയത്.