Kannur
പരീക്ഷാ രജിസ്ട്രേഷൻ, സ്പോട്ട് അഡ്മിഷൻ, പരീക്ഷഫലം, വിവിധ സീറ്റ് ഒഴിവുകൾ: കണ്ണൂർ സർവകലാശാല വാർത്തകൾ
കണ്ണൂർ:സർവകലാശാലാ പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം കോം (5 ഇയർ ഇന്റഗ്രേറ്റഡ്) (സി ബി സി എസ് എസ്) റെഗുലർ മെയ് 2023 പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്ത് 17 വരെയും പിഴയോടുകൂടി ആഗസ്ത് 19 ന് വൈകുന്നേരം 5 മണിവരെയും അപേക്ഷിക്കാം.
സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവകലാശാലാ പാലയാട് ക്യാമ്പസിലെ ഐടി എഡ്യൂക്കേഷ സെന്ററിൽ എംസിഎ പ്രോഗ്രാമിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ആഗ്സ്റ്റ് 3 ന് രാവിലെ 10 മണിക്ക് നടക്കും. യോഗ്യതയുള്ളവർ കൃത്യസമയത്ത് അസൽ സർട്ടിഫിക്കറ്റുകളുമായി പഠനവകുപ്പിൽ എത്തണം.
സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവകലാശാല മ്യൂസിക് ഡിപ്പാർട്ട്മെന്റിലെ എം എ മ്യൂസിക് പ്രോഗ്രാമിൽ എസ്. സി, എസ്. ടി, എസ്. ഇ ബി. സി, ജനറൽ വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി 04-08-2023 ന് രാവിലെ 10.30 മണിക്ക് പഠനവകുപ്പിൽ എത്തണം. ഫോൺ: 9895232334. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി 03.08.2023 ന് രാവിലെ 10.30 മണിക്ക് പഠനവകുപ്പിൽ എത്തണം. ഫോൺ: 9447956884, 8921212089
സീറ്റൊഴിവ്
കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസ്സിൽ ബോട്ടണി പഠന വകുപ്പിലെ എം. എസ്. സി പ്രോഗ്രാമിൽ എസ്. ടി സംവരണസീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ളവർ ഓഗസ്റ്റ് 2ന് (ബുധനാഴ്ച) അസ്സൽ സർട്ടിഫിക്കറ്റുകളുമായി മാനന്തവാടി കാമ്പസ്സിൽ എത്തണം.
സീറ്റൊഴിവ്
കണ്ണൂർ സർവകലാശാല താവക്കര ക്യാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലേക്ക് മാസ്റ്റർ ഓഫ് ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് കോഴ്സിന് പട്ടിക ജാതി (ഒന്ന്), പട്ടിക വർഗ്ഗം (ഒന്ന്) മുസ്ലിം (ഒന്ന്) എന്നീ വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 2-ന് ഉച്ചക്ക് 2 മണിക്ക് വകുപ്പ് മേധാവിക്ക് മുൻപാകെ എത്തണം. ഇല്ലാത്തപക്ഷം അനുവദനീയമായ മറ്റു വിഭാഗങ്ങളിൽപെട്ടവരെ പരിഗണിക്കുന്നതാണ്.
പരീക്ഷാഫലം
ആറാം സെമസ്റ്റർ ബി.എ സോഷ്യൽ സയൻസ് ഡിഗ്രി, ഏപ്രിൽ 2023പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷ ഓൺലൈൻ ആയി 14/08/2023, വൈകുന്നേരം 5 മണി വരെ സമർപ്പിക്കാവുന്നതാണ്.
പരീക്ഷാഫലം
ആറാം സെമസ്റ്റർ ബി.എ സോഷ്യൽ സയൻസ് ഡിഗ്രി, ഏപ്രിൽ 2023പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷ ഓൺലൈൻ ആയി 14/08/2023, വൈകുന്നേരം 5 മണി വരെ സമർപ്പിക്കാവുന്നതാണ്.
സീറ്റൊഴിവ്
കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസ്സിൽ ബോട്ടണി പഠന വകുപ്പിലെ എം എസ് സി പ്രോഗ്രാമിൽ എസ് ടി സംവരണസീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ളവർ ഓഗസ്റ്റ് 2ന് (ബുധനാഴ്ച) അസ്സൽ സർട്ടിഫിക്കറ്റുകളുമായി മാനന്തവാടി കാമ്പസ്സിൽ എത്തണം.
Kannur
അനധികൃത ചെങ്കല്ല് ഖനനം;12 ലോറികൾ പിടിച്ചെടുത്തു; 2.33 ലക്ഷം പിഴ ചുമത്തി
കണ്ണൂർ: കല്യാട് വില്ലേജ് പരിധിയിലെ അനധികൃത ചെങ്കല്ല് ഖനനത്തിനെതിരെ നടപടി. മൈനിങ് ആന്ഡ് ജിയോളജി വകുപ്പ് വെള്ളിയാഴ്ച നടത്തിയ പരിശോധനയില് 12 ലോറികളും മണ്ണുമാന്തിയന്ത്രവും പിടിച്ചെടുത്തു.
2.33 ലക്ഷം രൂപ പിഴയിനത്തില് ഈടാക്കി. മേഖലയിലെ കൂടുതൽ അനധികൃത ചെങ്കല്ല് പണകള്ക്കെതിരെയും നടപടി തുടങ്ങി. വരുംദിവസങ്ങളിലും തുടര് പരിശോധന നടത്തി ശക്തമായ നടപടി തുടരുമെന്ന് ജിയോളജിസ്റ്റ് കെ.ആര്. ജഗദീശന് അറിയിച്ചു.നിയമങ്ങൾ കാറ്റിൽ പറത്തി മേഖലയിൽ ചെങ്കല്ല് ഖനനം നടക്കുന്നതായി വ്യാപക പരാതിയുണ്ടായിരുന്നു. കല്യാട് സ്ഥാപിക്കുന്ന രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രത്തിനായി കണ്ടെത്തിയ സ്ഥലത്ത് ഉൾപ്പെടെ അനധികൃത ഖനനം നടക്കുന്നുണ്ട്.
ഏതാനും സെന്റ് സ്ഥലത്തിനു മാത്രം അനുമതി വാങ്ങിയ ശേഷം ഏക്കർ കണക്കിനു സ്ഥലം അനധികൃതമായി ഖനനം നടത്തിയതായി കണ്ടെത്തിയിരുന്നു.അനധികൃത ഖനനം നടക്കുന്നതായ പരാതികളെ തുടർന്ന് നേരത്തെ പ്രദേശത്ത് പരിശോധന നടത്തി വാഹനങ്ങൾ പിടിച്ചെടുത്ത് കലക്ടർ ഖനനം നിരോധിച്ചിരുന്നു. തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്നാണ് ഖനനം പുനരാരംഭിച്ചത്.ജില്ലയിൽ വിവിധ മേഖലകളിൽ അനധികൃത ഖനനം നടക്കുന്നതായി പരാതിയുണ്ട്. വെള്ളോറ വില്ലേജിലെ കോയിപ്രത്ത് ജില്ല ഭരണകൂടം അടച്ചുപൂട്ടിയ ചെങ്കൽ ക്വാറികളിൽ ഖനനം പുനരാരംഭിക്കുന്നില്ലെന്ന് ഉറപ്പാക്കാനാവശ്യമായ പരിശോധനകൾ നടത്തണമെന്ന് കഴിഞ്ഞദിവസം മനുഷ്യാവകാശ കമീഷൻ ജില്ല കലക്ടർക്ക് നിർദേശം നല്കിയിരുന്നു. അനധികൃത ക്വാറികളുടെ പ്രവർത്തനം നിർത്തിവെക്കാൻ നിരവധി തവണ സ്റ്റോപ് മെമ്മോ നൽകിയിട്ടും പിഴ ചുമത്തിയിട്ടും തുടരുന്നതായും പരാതിയുണ്ട്.
Kannur
റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ബൈക്ക് മോഷ്ടിക്കുന്ന സംഘത്തെ പിടികൂടി
കണ്ണപുരം: കണ്ണപുരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച സംഘത്തെ കണ്ണപുരം പൊലീസ് കാസർകോട്ടുനിന്നും പിടികൂടി. കാസർകോട് സ്വദേശികളായ മൊയ്തീൻ ഫസൽ, എച്ച്. മുഹമ്മദ് മുസ്തഫ എന്നിവരും ഒരു 17 കാരനുമാണ് അറസ്റ്റിലായത്. ചെറുകുന്ന് ഇട്ടമ്മലിലെ വളപ്പിലെ പീടികയിൽ ഹസീബിന്റെ ബൈക്കാണ് മോഷണം പോയിരുന്നത്.മലപ്പുറത്തേക്ക് പോകാനായി കഴിഞ്ഞ 11ന് കണ്ണപുരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട സഹോദരൻ അസീബിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 13 എ.ഡബ്ല്യു 1095 നമ്പർ ബുള്ളറ്റ് ബൈക്കാണ് മോഷണം പോയത്. വി.പി. ഹസീബിന്റെ പരാതിയെ തുടർന്നാണ് കണ്ണപുരം പൊലീസ് അന്വേഷണം ആരംഭിച്ചത്. പൊലീസ് അന്വേഷണം നടത്തിയതിൽ പഴയങ്ങാടി പാലത്തിനടുത്ത് കുറ്റിക്കാട്ടിൽ എണ്ണ തീർന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് കണ്ടെടുത്തു. ബൈക്കിന്റെ വയർ മുറിച്ച് ബൈക്ക് സ്റ്റാർട്ടാക്കിയാണ് കൊണ്ടുപോയത്. പഴയങ്ങാടി, കണ്ണപുരം ഉൾപ്പെടെ പല റെയിൽവേ സ്റ്റേഷനുകളിലും മോഷണം നടത്തിയ സംഘത്തെയാണ് കാസർകോടുനിന്ന് പിടികൂടിയത്. പഴയങ്ങാടി, നീലേശ്വരം എന്നിവിടങ്ങളിൽ നിന്നും ഇവർ ബൈക്ക് മോഷ്ടിച്ചിട്ടുണ്ട്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 17 വയസ്സുകാരനെ രക്ഷിതാവിന്റെ സ്റ്റേറ്റ്മെന്റ് പ്രകാരം വിട്ടതായും കണ്ണപുരം പൊലീസറിയിച്ചു. എസ്.ഐ കെ. രാജീവന്റെ നേതൃത്വത്തിൽ സ്റ്റേഷൻ ഹൗസ് ഓഫിസർമാരായ ടി.വി. അനൂപ്, വി.എം. വിജേഷ്, കെ. മജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കണ്ടെത്തിയത്.
Kannur
നഗരത്തിലെ മാലിന്യം നടാലിൽ തള്ളി; കാൽലക്ഷം പിഴ ചുമത്തി
കണ്ണൂർ: നഗരത്തിലെ മാലിന്യം നടാലിൽ തള്ളിയ സംഭവത്തിൽ കാൽലക്ഷം രൂപ പിഴ ചുമത്തി ജില്ല എൻഫോഴ്സ്മെൻറ് സ്ക്വാഡ്. നഗരത്തിലെ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും അനധികൃതമായി മാലിന്യം ശേഖരിച്ച് നടാലിലെ തോടിനു സമീപത്തെ ഒഴിഞ്ഞ പറമ്പിൽ തള്ളിയതിനാണ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് മഹേഷ് കെ. തലമുണ്ട, ബാബു കുറ്റിക്കകം എന്നിവർക്ക് 5000 രൂപ വീതം പിഴ ചുമത്തിയത്.മാലിന്യം തള്ളുന്നതിനായി കൈമാറിയ രണ്ട് സ്ഥാപനങ്ങൾക്കും വ്യക്തിക്കും 5000 രൂപ വീതം പിഴ ചുമത്തുന്നതിനും സ്ക്വാഡ് നിർദേശം നൽകി. മാലിന്യം സ്വന്തം ചെലവിൽ വീണ്ടെടുത്ത് തരംതിരിച്ച് സംസ്കരിക്കാനായി അംഗീകൃത ഏജൻസികൾക്ക് നൽകാൻ ബന്ധപ്പെട്ട കക്ഷികൾക്ക് കർശന നിർദേശം നൽകി. കെട്ടിട നിർമാണ അവശിഷ്ടങ്ങൾ, മോഡുലർ കിച്ചന്റെ പാക്കിങ് കവറുകൾ, ഫ്ലക്സ് ബോർഡിന്റെ ഭാഗങ്ങൾ, കാർഷിക നഴ്സറിയിൽ നിന്നുള്ള പ്ലാസ്റ്റിക് പൂച്ചട്ടികൾ, കാലാവധി കഴിഞ്ഞ വളങ്ങൾ, മറ്റുള്ള ജൈവ അജൈവ മാലിന്യങ്ങൾ എന്നിവ വിവിധയിടങ്ങളിൽനിന്ന് ശേഖരിച്ച് ടിപ്പർ ലോറിയിൽ കൊണ്ടുവന്ന് നടാലിൽ തള്ളിയതായാണ് ജില്ല സ്ക്വാഡ് കണ്ടെത്തിയത്.അവശിഷ്ടങ്ങളിൽ നിന്നും ലഭിച്ച വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മാലിന്യം തള്ളിയവരെ എൻഫോഴ്സ്മെന്റ് സ്ക്വാഡും നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരും ചേർന്ന് കണ്ടെത്തിയത്. രണ്ടു ദിവസമായി നടന്ന പരിശോധനയിൽ ജില്ല എൻഫോസ്മെന്റ് സ്ക്വാഡ് ലീഡർ എം. ലജി, എൻഫോഴ്സ്മെന്റ് ഓഫിസർ കെ.ആർ. അജയകുമാർ, ശെരികുൽ അൻസാർ, കോർപറേഷൻ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ. അനീഷ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ. ശ്രുതി, കണ്ടിജന്റ് ജീവനക്കാരായ സി.പി. ശ്യാമേഷ്, എം. രാജീവൻ എന്നിവർ പങ്കെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു