കണ്ണൂർ – ഇരിക്കൂർ റൂട്ടിൽ വ്യാഴാഴ്ച ബസ് പണിമുടക്ക്

ഇരിക്കൂർ: കണ്ണൂർ – ഇരിക്കൂർ റൂട്ടിൽ വ്യാഴാഴ്ച ബസ് തൊഴിലാളികൾ പണിമുടക്കുന്നു. കണ്ണൂർ – ഇരിക്കൂർ റൂട്ടിലോടുന്ന ശ്രീ ദീപം ബസ്സിലെ തൊഴിലാളികളെ അകാരണമായി മർദ്ദിച്ചതിനെതിരെ പോലീസ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇരിക്കൂർ ആയിപ്പുഴയിൽ വെച്ചാണ് തൊഴിലാളികളെ മർദ്ദിച്ചത്.