കണ്ണൂർ കക്കാട് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

Share our post

കണ്ണൂർ: കക്കാട് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സ്കൂളിലേക്ക് പോകുന്നതിനിടെ ഇടവഴിയിൽ വച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കാറിലെത്തിയ നാലംഗ സംഘമാണ് കുട്ടിയെ പിടികൂടി കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാൽ കുതറി മാറിയ പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.

കണ്ണൂർ കക്കാട് നിന്ന് പള്ളിക്കുന്നിലേക്ക് പോകുന്ന ഇടവഴിയിൽ വച്ചാണ് സംഭവം. സ്കൂൾ യൂണിഫോമിലായിരുന്നു പെൺകുട്ടി. കാറിലുണ്ടായിരുന്ന നാല് പേർ പെൺകുട്ടിയെ പിടിച്ച് വലിച്ച് കാറിലേക്ക് ഇടാൻ ശ്രമിക്കുകയായിരുന്നു.

കാറിലുണ്ടായിരുന്ന നാല് പേരും മുഖംമൂടി ധരിച്ചിരുന്നു. ഈ സമയത്ത് സമീപത്ത് ആളുകളുണ്ടായിരുന്നില്ല. എതിർ ദിശയിൽ ഓട്ടോറിക്ഷ വന്നുവെന്നും ഇത് കണ്ട് കാർ തിരികെ പോയെന്നുമാണ് നാട്ടുകാർ പറയുന്നത്.

പകച്ചോടിയ പെൺകുട്ടിയോട് സമീപത്തുണ്ടായിരുന്ന കടയുടമ സമാധാനിപ്പിച്ച് വിവരം ചോദിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.

ഇതിന് മുൻപും പ്രദേശത്ത് ഒമ്നി കാർ സ്കൂളിലേക്ക് പോയ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിരുന്നു. എന്നാൽ കുട്ടി അന്നും രക്ഷപ്പെട്ടു. ദിവസങ്ങൾക്കു മുൻപ് ഒരു ആൺകുട്ടിയെ കക്കാട് നിന്ന് കാണാതായ സംഭവവും ഉണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!