13 ഇനം, 612 രൂപ; എട്ടാം വർഷവും വില കൂട്ടാതെ സപ്ലൈകോ

Share our post

തിരുവനന്തപുരം : എട്ടാംവർഷവും വിലയിൽ മാറ്റമില്ലാതെ പതിമൂന്നിന അവശ്യ സാധനം ജനങ്ങളിലേക്കെത്തിച്ച്‌ സംസ്ഥാന സർക്കാർ. 1318 രൂപയുടെ സാധനങ്ങളാണ്‌ 612 രൂപയ്‌ക്ക്‌ സപ്ലൈകോ ഔട്ട്‌ലെറ്റിലൂടെ വിതരണം ചെയ്യുന്നത്‌. ഇതിന്‌ മാസം 40 കോടിയുടെ അധിക ബാധ്യതയുണ്ട്‌.

93 ലക്ഷം റേഷൻ കാർഡുള്ള സംസ്ഥാനത്ത്‌ 55 ലക്ഷംപേർ സപ്ലൈകോ സ്‌റ്റോറിൽ എത്തുന്നു. എഫ്‌.എം.ജി (ഫാസ്റ്റ്‌ മൂവിങ്‌ ഗൂഡ്‌സ്‌) സാധനം, ശബരി ഉൽപ്പന്നം, മറ്റു കമ്പനി ഉൽപ്പന്നം എന്നിവയ്‌ക്ക്‌ അഞ്ചുമുതൽ 35 ശതമാനംവരെ വിലക്കിഴിവുണ്ട്‌. ഓണത്തിന്‌ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള നടപടിയും സ്വീകരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!