വൈസ്‌മെൻ ക്ലബ് പേരാവൂർ; സി. രാമചന്ദ്രൻ പ്രസിഡന്റ്, മാനുവൽ മാത്യു സെക്രട്ടറി

പേരാവൂർ: വൈസ്‌മെൻ ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം പി.ഐ.സി.എം സ്‌കറിയാച്ചൻ ഉദ്ഘാടനം ചെയ്തു. പ്രദീപൻ പുത്തലത്ത് അധ്യക്ഷത വഹിച്ചു. മൈക്കിൾ.കെ.മൈക്കിൾ സ്ഥാനാരോഹണവും എ. നാസർ സത്യവാചകം ചൊല്ലി കൊടുക്കുകയും ചെയ്തു. വാർഡ് മെമ്പർ രാജു ജോസഫ്, ഡോ.സി.എം. ദിനേശൻ, ഒ. മാത്യു, ഡോ. വി. രാമചന്ദ്രൻ, തോമസ് ജേക്കബ് , എൻ.വി. ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. സി. രാമചന്ദ്രൻ പ്രസിഡന്റായും മാനുവൽ മാത്യു സെക്രട്ടറിയുമായുള്ള പതിനാറംഗ കമ്മിറ്റി ചുമതലയേറ്റു.