പടിയൂർ ഗവ.ഹയർ സെക്കൻഡറി സകൂൾ ഡയാലിസിസ് സെന്ററിന് തുക കൈമാറി

ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് രോഗികളെ സഹായിക്കുന്നതിന് പടിയൂർ ഗവ.ഹയർ സെക്കൻണ്ടറി സകൂളിലെ അധ്യാപകരും വിദ്യാർത്ഥികളും സ്വരൂപിച്ച തുക ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത എറ്റുവാങ്ങി.
നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻ കെ.സുരേഷ്,കനിവ് സൊസൈറ്റി ഭാരവാഹി അജയൻ പായം, പ്രധാന അധ്യാപിക എ. ഡി ഓമന,കെ. എം മുസ്തഫ, റൂബി.കെ.രാജൻ, കെ.എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.