ഓണം വാരാഘോഷം; കലാപരിപാടികൾ അവതരിപ്പിക്കാം

Share our post

കണ്ണൂർ : ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ രണ്ട് വരെ സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഓണം വാരാഘോഷം ഭാഗമായി കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കലാകാരൻമാർ/കലാകാരികൾ/കലാ സംഘടനകൾ എന്നിവർക്ക് അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾ അടങ്ങിയ അപേക്ഷ ആഗസ്റ്റ് ഏഴിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ജോയിന്റ് കൺവീനർ, ഓണാഘോഷം 2023, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡി.ടി.പി.സി), താലൂക്ക് ഓഫീസ് കോമ്പൗണ്ട്, കാൽടെക്സ്, കണ്ണൂർ – 670002 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

ഫോൺ: 04972706336, 0497 2960336


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!