Connect with us

Social

മെൻസ്ട്രുവൽ കപ്പ് ഉപയോ​ഗിക്കുന്നവരിൽ വജൈനൽ അണുബാധയ്ക്കുള്ള സാധ്യത കുറവ്-പഠനം

Published

on

Share our post

ഇന്ന് ആർത്തവ ശുചിത്വത്തോട് ചേർത്തുവെക്കുന്ന വാക്കാണ് മെൻസ്ട്രുവൽ കപ്പ്. ഏറെ നാൾ ഉപയോ​ഗിക്കാമെന്നതും പാഡുകൾ നശീകരിക്കുന്നതിന്റെ ബുദ്ധിമുട്ടുമൊക്കെ പലരെയും മെൻസ്ട്രുവൽ കപ്പിലേക്ക് ആകർഷിക്കുന്ന കാര്യങ്ങളാണ്. എന്നാൽ മെൻസ്ട്രുവൽ കപ്പിലേക്ക് മാറുന്നതിലൂടെ മറ്റുചില ആരോ​ഗ്യ​ഗുണങ്ങൾ കൂടിയുണ്ടെന്നാണ് ​ഗവേഷകർ പറയുന്നത്.

മെൻസ്ട്രുവൽ കപ്പ് ഉപയോ​ഗവും വജൈനൽ ഇൻഫെക്ഷനും സംബന്ധിച്ച് നടത്തിയ പഠനത്തിനൊടുവിലാണ് ​ഗവേഷകർ ഇത്തരമൊരു വിലയിരുത്തലിൽ എത്തിയത്. ഇല്ലിനോയ് ചിക്കാ​ഗോ സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ. PLOS മെഡിസിൻ എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കെനിയയിൽ നിന്നുള്ള പെൺകുട്ടികളിൽ നിന്നുശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തലിൽ എത്തിച്ചേർന്നത്. മെൻസ്ട്രുവൽ കപ്പ് ഉപയോ​ഗിച്ച പെൺകുട്ടികളിൽ വജൈനൽ അണുബാധയ്ക്കുള്ള സാധ്യത തീരെ കുറവായിരുന്നെന്നും അവരിൽ വജൈനയിൽ ആരോ​ഗ്യകരമായ സൂക്ഷ്മാണുക്കളുടെ സാന്നിധ്യം കൂടുതലാണെന്നും പഠനത്തിൽ കണ്ടെത്തി.

നാഷണൽ ഹെൽത്ത് മിഷന്റെ ചെലവിൽ നടത്തിയ പഠനത്തിൽ കെനിയയിൽ നിന്നുള്ള 436 സെക്കൻ‍ഡറി സ്കൂൾ വിദ്യാർഥികളാണ് പങ്കെടുത്തത്. അവരിൽ പകുതിയിലേറെയും മെൻസ്ട്രുവൽ കപ്പ് ഉപയോ​ഗിക്കുന്നവർ ആയിരുന്നു. പഠനകാലയളവിൽ ആറുമാസത്തിന്റെ ഇടവേളകളിൽ ഇവരിലെ വജൈനൽ അണുബാധ സംബന്ധിച്ച ടെസ്റ്റുകൾക്ക് വിധേയരാക്കി.

തുടർന്നാണ് മെൻസ്ട്രുവൽ കപ്പ് ഉപയോ​ഗിച്ചവരിൽ ബാക്റ്റീരിയൽ വജൈനോസിസ് എന്ന അണുബാധയ്ക്കുള്ള സാധ്യത 26 ശതമാനം കുറവായിരുന്നു എന്നും കപ്പ് ഉപയോ​ഗിക്കാത്തവരെ അപേക്ഷിച്ച് ആരോ​ഗ്യകരമായ സൂക്ഷ്മാണുക്കളുടെ സാധ്യത 37 ശതമാനം കൂടുതലായിരുന്നു എന്നും കണ്ടെത്തിയത്. പെൺകുട്ടികളുടെ ആർത്തവ ശുചിത്വ കാര്യത്തിൽ മെൻസ്ട്രുവൽ കപ്പുകൾക്ക് വലിയ പ്രാധാന്യമാണ് ഉള്ളതെന്ന് പഠനത്തിന് നേതൃത്വം കൊടുത്ത സുപ്രിയ മേത്ത പറഞ്ഞു.

സാനിറ്ററി പാ‍ഡുകളും തുണികളും ഏറെ നേരം മാറ്റാതിരിക്കുന്നതും വൃത്തിയായി സൂക്ഷിക്കാത്തതുമൊക്കെ അണുബാധയ്ക്കുള്ള സാധ്യത കൂട്ടുകയാണ് എന്നും സുപ്രിയ പറയുന്നു. ടാംപൂണുകളും അതേ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. എന്നാൽ കപ്പുകൾ ഉപയോ​ഗിക്കുകവഴി ആർത്തവകാലം ശുചിത്വമുള്ളതായി തീരുമെന്നും സുപ്രിയ വ്യക്തമാക്കുന്നു.

എന്താണ് മെൻസ്ട്ര്വൽ കപ്പ്?

ആർത്തവ സമയത്തുള്ള രക്തം ശേഖരിച്ചുവെക്കാൻ ഉണ്ടാക്കിയിട്ടുള്ള ഒരു ഉപകരണമാണ് മെൻസ്ട്ര്വൽ കപ്പ്. സിലിക്കോൺ, റബ്ബർ, ലാറ്റക്സ് തുടങ്ങിയ മെറ്റീരിയൽ ഉപയോഗിച്ച് വ്യത്യസ്തമായ ആകൃതിയിലും വലിപ്പത്തിലും ഇവ ലഭ്യമാണ്. 12 മണിക്കൂർ വരെ ഉപയോഗിക്കാവുന്ന മെൻസ്ട്ര്വൽ കപ്പുകൾ പാഡ്, തുണി, ടാംപൂൺസ് എന്നിവയെക്കാളും സുരക്ഷിതവും രക്തം ലീക് ചെയ്യാത്തതും ആണ്. നീന്തൽ പോലുള്ള കായിക വ്യായാമം ചെയ്യുമ്പോൾ വരെ ഇത് ഉപയോഗിക്കാവുന്നതാണ്.

മാസമുറ സമയത്ത് ഗർഭാശയ മുഖം അഥവാ സെർവിക്‌സിന് തൊട്ടു താഴെയായാണ് ഇതു വെക്കുക. ഇത് ആർത്തവ രക്തം പുറത്തേയ്ക്കു വരാതെ ഉള്ളിൽ വച്ചു തന്നെ ശേഖരിയ്ക്കും. ഈ രക്തം കളഞ്ഞതിനുശേഷം ഇതേ കപ്പ് തന്നെ ഉപയോഗിക്കാവുന്നതാണ്.

വജൈനൽ ഇൻഫെക്ഷൻ

സ്ത്രീകളിൽ രണ്ട് തരത്തിലാണ് അണുബാധ ഉണ്ടാവുന്നത്. ലൈം​ഗിക ബന്ധത്തിലൂടെ പകർന്നും അല്ലാതെയും അണുബാധ ഉണ്ടാവാം. സ്ത്രീകളുടെ യോനിയിലും സെ‍‍ർവിക്കൽ ഭാ​ഗങ്ങളിലും ഗർഭാശയത്തിലും ഫലോപ്പിയൻ ട്യൂബിലും അണ്ഡാശയത്തിലും അണുബാധ ഉണ്ടാവാറുണ്ട്. സ്ത്രീകളിൽ കാണുന്ന അണുബാധകളിൽ 35 ശതമാനത്തിൽ അധികവും ലൈം​ഗികമായി പകരുന്നതാണ്. എച്ച്ഐവി, എച്ച് പി വി, ഹെ‍ർപ്പിസ്, ​ഗൊണൊറിയ , ട്രൈക്കോമോണിയാസിസ് തുടങ്ങിയവയാണ് ലൈം​ഗികമായി പടരുന്നവ.

യോനീഭാഗത്തെ ചുവപ്പ്, ചെറിയ കുമിളകൾ, വ്രണങ്ങൾ, ദുർഗന്ധം എന്നിവയാണ് ഇത്തരം രോ​ഗങ്ങളുടെ ലക്ഷണങ്ങൾ. പെൽവിക് ഇൻഫ്ലമേറ്ററി ഡീസീസ് ഉള്ളവർക്ക് അടിവയറ്റിൽ വേദന, ആ‍ർത്തവ സംബന്ധമായ പ്രശ്നങ്ങൾ മൂത്ര സംബന്ധമായ ബുദ്ധിമുട്ടുകൾ, ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാവാറുണ്ട്. രോഗലക്ഷണങ്ങളിലില്ലാതെയും ശരീരത്തെ ബാധിക്കാൻ ചില ലൈംഗിക രോഗങ്ങൾക്ക് സാധിക്കും എന്നതാണ് ഓർക്കേണ്ട മറ്റൊരു ​കാര്യം.

വജൈനൈറ്റിസ് (Vaginitis), ബാക്ടീരിയൽ വജിനോസിസ് (Bacterial Vaginosis), കാൻഡീഡിയാസിസ് (Candidiasis) എന്നിവയാണ് സ്ത്രീകളിൽ പൊതുവായി കാണുന്ന മറ്റ് അണുബാധകൾ. യോനീഭാഗത്തെ പുകച്ചിൽ, ചൊറിച്ചിൽ, വേദന, യോനീസ്രവത്തിൽ നിറമാറ്റം, ദുർഗന്ധം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ‌അണുബാധകൾ പലവിധത്തിൽ ഉള്ളതിനാൽ സ്രവ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടർമാർ ചികിത്സ നി‍ർണയിക്കുക.

പൊതുവിലുള്ള ആരോ​ഗ്യവും വ്യക്തി ശുചിത്വവും മെച്ചപ്പെടുത്തുക. സ്വകാര്യ ഭാ​ഗങ്ങൾ വൃത്തിയായി സൂക്ഷിക്കുക. കോട്ടൺ അടിവസ്ത്രങ്ങൾ ഉപയോ​ഗിക്കുക. ടോയ്ലെറ്റിൽ പോവുമ്പോൾ സ്വകാര്യ ഭാ​ഗം വൃത്തിയാക്കുക. ആ ഭാ​ഗം നനവില്ലാതെ സൂക്ഷിക, സ്വകാര്യ ഭാ​ഗങ്ങൾ വൃത്തിയാക്കുമ്പോൾ പെർഫ്യൂമ്ഡ് സോപ്പ് ഒഴിവാക്കുക. കോട്ടൺ അടിവസ്ത്രങ്ങൾ കഴുകുമ്പോൾ ഫാബ്രിക് സോഫ്റ്റനേഴ്സ് ഉപയോ​ഗിക്കാതിരിക്കുക തുടങ്ങിയവയാണ് ഫം​ഗൽ ഇൻഫെക്ഷൻ തടയാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. എച്ച്പിവിയ്ക്ക് വാക്സിനേഷൻ എടുക്കേണ്ടതും ലൈം​ഗിക ബന്ധം സുരക്ഷിതമാക്കേണ്ടതും അനിവാര്യമാണ്.


Share our post

Social

വാട്‌സാപ്പില്‍ തന്നെ ഡോക്യുമെന്റ് സ്‌കാന്‍ ചെയ്ത് അയക്കാം- ഉപകാരപ്രദമായ പുതിയ ഫീച്ചര്‍ പരിചയപ്പെടാം

Published

on

Share our post

ആഗോള തലത്തില്‍ 200 കോടിയിലേറെ ഉപഭോക്താക്കളുള്ള മെസേജിഭ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഈ മെസേജിങ് ആപ്പില്‍ നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ഉപഭോക്താക്കള്‍ക്കായി പുതിയൊരു സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഇനി വാട്‌സാപ്പിലെ ക്യാമറ ഉപയോഗിച്ച് ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനാവും. നേരത്തെ ഇതിനായി മറ്റ് ആപ്പുകളെ ആശ്രയിക്കേണ്ടിയിരുന്നു. പ്രിന്റ് ചെയ്തതോ എഴുതിയതോ ആയ ഒരു പേപ്പര്‍ സ്‌കാന്‍ ചെയ്ത് പിഡിഎഫ് രൂപത്തില്‍ മറ്റൊരാള്‍ക്ക് അയച്ചുകൊടുക്കുന്നതിനും ഈ സൗകര്യം സഹായിക്കും.

വാട്‌സാപ്പില്‍ എങ്ങനെ ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാം?

വാട്‌സാപ്പില്‍ ഒരു ചാറ്റ് വിന്‍ഡോ തുറക്കുക
ഇടത് ഭാഗത്ത് താഴെ ആയുള്ള + ബട്ടണ്‍ ടാപ്പ് ചെയ്യുക
ഡോക്യുമെന്റില്‍ ടാപ്പ് ചെയ്യുക
അപ്പോള്‍ സ്‌കാന്‍ ഡോക്യുമെന്റ് ഓപ്ഷന്‍ കാണാം
അതില്‍ ടാപ്പ് ചെയ്താല്‍ ക്യാമറ തുറക്കും.
ഏത് ഡോക്യുമെന്റാണോ പകര്‍ത്തേണ്ടത് അതിന് നേരെ ക്യാമറ പിടിച്ചതിന് ശേഷം ക്ലിക്ക് ചെയ്യുക.
മുഴുവന്‍ പേജുകളും ഈ രീതിയില്‍ പകര്‍ത്തി ക്കഴിഞ്ഞാല്‍ Save ബട്ടണ്‍ ടാപ്പ് ചെയ്യുക.
നിങ്ങള്‍ സ്‌കാന്‍ ചെയ്ത പേജുകള്‍ പിഡിഎഫ് രൂപത്തില്‍ അയക്കാനുള്ള ഓപ്ഷന്‍ കാണാം.
സെന്റ് ബട്ടണ്‍ ടാപ്പ് ചെയ്താല്‍ ഈ ഡോക്യുമെന്റ് മറുവശത്തുള്ളയാള്‍ക്ക് ലഭിക്കും.


Share our post
Continue Reading

Social

‘വാട്‌സ്ആപ്പ് കേശവൻ മാമന്മാരുടെ പണികൾ ഇനി നടക്കില്ല’; റിവേഴ്‌സ് ഇമേജ് സെർച്ച് ഓപ്ഷനുമായി പുതിയ അപ്‌ഡേറ്റ്

Published

on

Share our post

വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് വ്യാജ ചിത്രങ്ങളും വ്യാജ വിവരങ്ങളും വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിക്കുന്നത്. പലപ്പോഴും ഉറവിട കേന്ദ്രം ഏതാണെന്ന് പോലും ഉറപ്പിക്കാതെ പലതരം ചിത്രങ്ങൾ വാട്‌സ്ആപ്പിലൂടെ പ്രചരിക്കാറുണ്ട്.ഇപ്പോഴിതാ ഇത്തരം തലവേദനകൾ അവസാനിപ്പിക്കാനായി പുതിയ ഫീച്ചറുമായി എത്തുകയാണ് വാട്‌സ്ആപ്പ്. വാട്‌സ്ആപ്പിൽ എത്തുന്ന ചിത്രങ്ങൾ നേരിട്ട് ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് സെർച്ചിന് ഉപയോഗിക്കാൻ സാധിക്കുന്ന ഫീച്ചറാണ് പുതിയതായി തുടങ്ങുന്നത്.വാട്‌സ്ആപ്പ് വെബിലാണ് പുതിയ ഫീച്ചർ ആരംഭിച്ചിരിക്കുന്നത്. ഇതിലൂടെ വാട്‌സ്ആപ്പിൽ എത്തുന്ന ഇമേജുകളുടെ ആധികാരികത വളരെ എളുപ്പത്തിൽ പരിശോധിക്കാനും കണ്ടെത്താനും സാധിക്കും. വാട്ട്സ്ആപ്പ് വെബ് ബീറ്റ വേർഷനാണ് പുതിയ അപ്‌ഡേറ്റ് നൽകിയിരിക്കുന്നതെന്ന് വാട്ട്സ്ആപ്പ് ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റായ WABetaInfo റിപ്പോർട്ട് ചെയ്തു.


Share our post
Continue Reading

Social

വാ‌ട്‌സാപ്പ് ഉപയോഗിക്കുന്നവർ ആണോ നിങ്ങൾ; എങ്കിൽ ഈ കാര്യങ്ങൾ പരിശോധിക്കണം

Published

on

Share our post

സന്ദേശങ്ങളും ചിത്രങ്ങളും ഔദ്യോഗിക രേഖകളും ശബ്‌ദ സന്ദേശങ്ങളും കോളുകളും അങ്ങനെ ജീവിതവുമായി അടുത്തുനിൽക്കുന്ന ഒരുപാട് കാര്യങ്ങൾ മറ്റുള്ളവരിലേക്ക് കൈമാറാനുള്ള ഒരു ഒറ്റമൂലിയാണ് നമുക്ക് വാട്‌സാപ്പ്. മെറ്റയുടെ ഈ മെസഞ്ചർ ആപ്പ് നമ്മൾ മനുഷ്യർ തമ്മിലെ ബന്ധത്തെ വളർത്താൻ ചെയ്യുന്ന സേവനം ചില്ലറയല്ല. ഇപ്പോഴിതാ പുതുവർഷത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വാട്‌സാപ്പ് ഉപഭോക്താക്കൾക്ക് ഒരു പ്രധാന മുന്നറിയിപ്പ് വന്നിരിക്കുകയാണ്.അടുത്തവർഷം ആദ്യം മുതൽ ചില ഫോണുകളിൽ വാട്‌സാപ്പ് ലഭ്യമാകാതെയാകും. പ്രധാനമായും ഐഫോണുകളിലാണ് ഇത്. ഐഫോൺ ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച് വാട്‌സാപ്പ് സന്ദേശങ്ങൾ അയച്ചുകഴിഞ്ഞു. ഐഫോണിന്റെ ഈ വേർഷനിൽ അടുത്ത വർഷം മുതൽ വാട്‌സാപ്പ് ലഭിക്കില്ല എന്ന്തന്നെയായിരുന്നു സന്ദേശം. ഐഒഎസ് 12 മുതലുള്ളവയിലാണ് ഇപ്പോൾ വാട്‌സാപ്പ് പ്രവർത്തിക്കുക. എന്നാൽ മേയ് അഞ്ച് മുതൽ ഐഒഎസ് 15.1 മുതലുള്ളവയിലേ വാട്‌സാപ്പ് പ്രവർത്തിക്കൂ. ചില ആപ്പിൾ ഫോണുകളിൽ ഐ.ഒ.എസ് 15.1ലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ കഴിയും. ഈ ഫോണുകളിൽ ആദ്യം സെറ്റിംഗ്‌സ് എടുക്കുക ശേഷം ജനറൽ എന്നതിൽ ക്ളിക്ക് ചെയ്‌ത് സോഫ്‌റ്റ്‌വെയർ അപ്ഡേറ്റ് ചോദിക്കുമ്പോൾ അത് നൽകുക. വരും വർഷത്തിൽ വാട്‌സാപ്പ് ലഭിക്കുന്നത് അവസാനിക്കുന്ന ഫോണുകൾ ഐഫോൺ 5എസ്, ഐഫോൺ 6, ഐ ഫോൺ 6 പ്ളസ് എന്നിവയാണ്.


Share our post
Continue Reading

Trending

error: Content is protected !!