Kannur
തദ്ദേശ സ്വയംഭരണ സ്ഥാപന സേവനങ്ങൾ നവംബർ ഒന്ന് മുതൽ ഓൺലൈനാവും : മന്ത്രി എം.ബി രാജേഷ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുഴുവൻ സേവനങ്ങളും നവംബർ ഒന്ന് മുതൽ ഓൺലൈനിലേക്ക് മാറ്റുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ് പറഞ്ഞു. ഇതിനുള്ള സോഫ്റ്റ് വെയർ കെ സ്മാർട്ട് അവസാനഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻ്റ് ഡയരക്ടർ ഓഫീസ് കെട്ടിടത്തിൻ്റെ തറക്കല്ലിടൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾകാര്യക്ഷമവും ഗുണപരവുമാക്കി മാറ്റുന്നതിൻ്റെ ഭാഗമായാണ് കെ സ്മാർട്ട് നടപ്പാക്കുന്നത്. കാലതാമസം ഒഴിവാക്കുകയാണ് ലക്ഷ്യം. മൊബൈലിലൂടെയും കെ സ്മാർട്ട് ഉപയോഗിക്കാം. ആളുകൾ തദ്ദേശ സ്വയംഭരണ സ്ഥാപന ഓഫീസുകൾ കയറിയിറങ്ങുന്നത് ഒഴിവാക്കാൻ ഇത് വഴി സാധിക്കും.മന്ത്രി പറഞ്ഞു.
ജനജീവിതവുമായി ഗാഢബന്ധം പുലർത്തുന്ന വകുപ്പായതിനാൽ തദ്ദേശ സ്വയംഭരണ വകുപ്പിനുണ്ടാവുന്ന ഏത് വീഴ്ചയും മറ്റേത് വകുപ്പുകൾക്കുണ്ടാവുന്ന വീഴ്ചയേക്കാൾ ആഘാതമുണ്ടാക്കും. താലൂക്ക്തല അദാലത്തുകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെക്കുറിച്ചാണ് ഏറ്റവുമധികം പരാതികൾ വന്നത്. ജനങ്ങളുടെ ആവശ്യങ്ങളോട് ക്രിയാത്മ സമീപനം ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാവണം യാന്ത്രികമായ ഇടപെടൽ അവസാനിപ്പിക്കണം.
സേവനങ്ങളുടെ ഗുണമേൻമ വർദ്ധിപ്പിക്കണം. കാലതാമസം ഒഴിവാക്കണം. മന്ത്രി പറഞ്ഞു. ഇക്കാര്യം ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർക്കായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കും. ഐ. എം. ജി യുടെ നേതൃത്വത്തിൽ മൂന്ന് മേഖലകളാക്കി തിരിച്ചാണ് പരിശീലനം.
പരിശീലന സിലബസും ഷെഡ്യൂളും തയ്യാറാക്കി കഴിഞ്ഞു. കാര്യക്ഷമമായ പ്രവർത്തനവും ഏകോപനവും ലക്ഷ്യമിട്ടാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഏകീകരിച്ചത്. ചില ഒറ്റപ്പെട്ട പ്രായോഗിക പ്രശ്നങ്ങളെ മാത്രം അടിസ്ഥാനമാക്കി വകുപ്പ് ഏകീകരണം ശരിയല്ല എന്ന തരത്തിൽ നടത്തുന്ന നിഗമനങ്ങൾക്ക് അടിസ്ഥാനമില്ല. മുപ്പത്തി ഒന്നായിരത്തിലേറെ ജീവനക്കാരുള്ള വകുപ്പിൻ്റെ ചരിത്രത്തിലാദ്യമായി ഓൺലൈൻ സ്ഥലമാറ്റം നടപ്പാക്കാൻ കഴിഞ്ഞത് നേട്ടമാണ്.
ചർച്ചകളുടെ അടിസ്ഥാനത്തിൽ എല്ലാവരും അംഗീകരിച്ചമാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ആറായിരം പേർക്കാണ് സ്ഥലം മാറ്റം നൽകിയത്. സുതാര്യമായി നടന്ന സ്ഥലമാറ്റ പ്രക്രിയയെ തുരങ്കം വെക്കാൻ ശ്രമിച്ചവരുണ്ട്.അവരാരെന്ന് കണ്ടെത്തി കഴിഞ്ഞു. അത്തരക്കാർ പ്രയാസപ്പെടേണ്ടി വരും മന്ത്രി എം. ബി രാജേഷ് വ്യക്തമാക്കി.
ജില്ലാ ആസ്ഥാന മന്ദിര നിർമ്മാണത്തിന് സ്ഥലം വിട്ട് നൽകിയ ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖറിൻ്റെ നടപടിയെ അഭിനന്ദിച്ച മന്ത്രി മറ്റ് കലക്ടർമാർ ഇത് മാതൃകയാക്കണമെന്നും അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി .പി ദിവ്യ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ മേയർ അഡ്വ.ടി ഒ മോഹനൻ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി. പി ഷാജിർ, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എം. ശ്രീധരൻ, കോറപ്പറേഷൻ കൗൺസിലർ സുരേഷ് ബാബു എളയാവൂർ, അർബൻ ഡയരക്ടർ അലക്സ് വർഗ്ഗീസ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻ്റ് ഡയരക്ടർ ടി ജെ അരുൺ, എൽ. എസ്. ജി. ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ സി .എം ജാൻസി എന്നിവർ പങ്കെടുത്തു.
Kannur
കൂത്തുപറമ്പിൽ ഭിന്നശേഷിക്കാരന്റെ കട അടിച്ചു തകർത്തു


കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന ചായക്കട അജ്ഞാതർ അടിച്ചുതകർത്തു. മൗവ്വേരി സ്വദേശിയും ഭിന്നശേഷിക്കാരനുമായ അബ്ദുൾ റഷീദ് വാടകയ്ക്കെടുത്ത് തുടങ്ങാനിരുന്ന കടയാണ് തകർത്തത്. രണ്ട് പേർ ഇന്ന് പുലർച്ചെ രണ്ട് മണിക്ക് ആയുധങ്ങളുമായെത്തി സാധനങ്ങൾ തകർക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. പ്രധാന റോഡിനോട് ചേർന്ന് കട തുടങ്ങുന്നതിനെതിരെ, നഗരസഭയ്ക്ക് പ്രദേശത്തുളളവർ പരാതി നൽകിയിരുന്നെന്നും സ്ഥലത്തുളളവർ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും റഷീദ് പറഞ്ഞു. കൂത്തുപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Kannur
തെയ്യം കലാകാരന്മാര്‍ക്ക് വേഷവിധാനമൊരുക്കി ശ്രദ്ധേയമാവുകയാണ് രജിത


കണ്ണൂർ : തെയ്യം കലാകാരന്മാര്‍ക്ക് വേഷവിധാനമൊരുക്കി ശ്രദ്ധേയമാവുകയാണ് കണ്ണൂർ എരഞ്ഞോളി പാറക്കെട്ടിലെ രതി സദനത്തില്‍ രജിത. ഏത് തെയ്യക്കോലം കെട്ടുന്നവര്‍ക്കും ധരിക്കാനുള്ള ഉടയാടകള്‍ ആവശ്യമനുസരിച്ച് രജിത തയ്ച്ചു കൊടുക്കും.കണ്ണൂർ ജില്ലയില്‍ നിന്ന് മാത്രമല്ല തൊട്ടടുത്ത കാസര്‍ഗോഡ്, കോഴിക്കോട്,വയനാട് ജില്ലകളില്‍ നിന്നുള്ള തെയ്യം കെട്ടുകാരും ഉടയാടകള്‍ തയ്ക്കാനായി രജിതയെ തേടിയെത്തുന്നുണ്ട്.
എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ കുടുംബശ്രീ ഷീ ഷോപ്പ് ആന്റ് ടൈലറിംഗ് യൂണിറ്റിലൂടെയാണ് രജിത ഈ രംഗത്ത് ചുവടുറപ്പിച്ചത്. ഒമ്പത് വര്‍ഷം മുമ്പാണ് തെയ്യക്കാര്‍ക്കുള്ള ഉടയാടകള്‍ തയ്യാറാക്കാന്‍ തുടങ്ങിയത്.മറ്റ് ജില്ലകളില്‍ നിന്നുള്ള തെയ്യം കെട്ടുകാര്‍ വ്യത്യസ്ത പേരുകളിലാണ് ധരിക്കുന്ന ഉടയാടകള്‍ക്ക് പേര് പറയുന്നത്.അതെല്ലാം രജിതക്ക് പരിചിതമായിക്കഴിഞ്ഞു. പേര് പറഞ്ഞു കേള്‍ക്കുമ്പോള്‍ മുന്നില്‍ വന്നത് ഏത് നാട്ടുകാരനാണെന്ന് രജിത തിരിച്ചറിയും. കൊടുക്കും.കാണി,വെളുമ്പന്‍, ഒടപ്പട,ചിറക്,വട്ടs, അടുക്കും നറി തുടങ്ങിയ പേരുകളിലാണ് ജില്ലയില്‍ നിന്നുള്ള തെയ്യം കലാകാരന്മാര്‍ വേഷപ്പേര് നല്‍കുന്നത്.തമ്പുരാട്ടി, ശാസ്തപ്പന്‍,ഗുളികന്‍ ഘണ്ടാകര്‍ണ്ണന്‍, വസൂരിമാല,പോതി,ഭഗവതി തുടങ്ങി ഏതു തരം തെയ്യക്കോലങ്ങള്‍ക്കുള്ള വസ്ത്രങ്ങള്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തയ്ച്ചു നല്‍കാറുണ്ടെന്ന് രജിത പറയുന്നു.
തെയ്യം ഉടയാടകള്‍ നിര്‍മ്മിക്കുന്നതിനാല്‍ ജീവിതത്തില്‍ വലിയ പ്രയാസമില്ലെന്നാണ് 43 കാരിയായ രജിതയുടെ ആശ്വാസം. ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് എല്‍.വി.അശോകനും തെയ്യം കെട്ടുകാരനാണ്. വിദ്യാര്‍ത്ഥികളായ അരൂജ്, ആഷ്മിക എന്നിവര്‍ മക്കളുമാണ്.എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ കുടുംബശ്രീ തയ്യല്‍ യൂണിറ്റില്‍ അഞ്ച് പേരടങ്ങുന്ന സംരംഭമാണിത്.പഞ്ചായത്തിന്റെ എല്ലാ വിധ പ്രോത്സാഹന്നങ്ങളും കിട്ടാറുണ്ട്.പഞ്ചായത്തിന് വേണ്ടി തുണി സഞ്ചികള്‍, മാസ്‌ക്കുകള്‍, ഫ്‌ലാഗുകള്‍, എല്ലാതരം സ്‌കൂള്‍ യൂണിഫോമുകളും, ലേഡീസ് ഡ്രസ്സുകളും തുന്നുന്നുണ്ട്.
Kannur
കണ്ണൂർ ചെറുപുഴയിൽ കാട്ടുപന്നി ആക്രമണത്തിൽ യുവാവിന് പരിക്ക്


കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ കാട്ടുപന്നി ആക്രമണത്തിൽ യുവാവിന് പരിക്ക്. കോഴിച്ചാൽ സ്വദേശി ജീസ് ജോസിനെയാണ് സ്കൂട്ടറിൽ സഞ്ചരിക്കവേ കാട്ടുപന്നി ആക്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.ജീസ് ജോസ് രാജഗിരിയിൽ നിന്നും കോഴിച്ചാലിലേക്ക് വരുമ്പോഴായിരുന്നു കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ ജീസിനെ പുളിങ്ങോത്തെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്