Kannur
കണ്ണൂർ സർവകലാശാലയിൽ വിവിധ പിജി കോഴ്സുകളിൽ സീറ്റൊഴിവ്: വിശദവിവരങ്ങൾ

കണ്ണൂർ: സർവകലാശാല താവക്കര ക്യാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലേക്ക് മാസ്റ്റർ ഓഫ് ലൈബ്രറി ആൻറ് ഇൻഫlർമേഷൻ സയൻസ് കോഴ്‌സിന് പട്ടിക ജാതി (ഒന്ന്), പട്ടിക വർഗ്ഗം (ഒന്ന്) മുസ്ലിം (രണ്ട്) എന്നീ വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 1-ന് രാവിലെ 11 മണിക്ക് വകുപ്പ് മേധാവിക്ക് മുൻപാകെ എത്തണം. ഫോൺ: 9895649188
സീറ്റൊഴിവ്
കണ്ണൂർ സർവകലാശാലാ ഡോ. ജാനകി അമ്മാൾ ക്യാമ്പസിലെ എം എ ഇംഗ്ലീഷ് പ്രോഗ്രാമിൽ എസ് സി & എസ് ടി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 2(ബുധനാഴ്ച) രാവിലെ 11 മണിക്ക് പഠനവകുപ്പിൽ എത്തണം.
സീറ്റൊഴിവ്
കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം നിയമ പഠന വകുപ്പിൽ 2023-24 വര്ഷത്തിലേക്കുള്ള എൽ എൽ എം പ്രേവേശനത്തിന് ഓപ്പൺ കാറ്റഗറി, എസ് സി, എസ് ടി എന്നീ വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 1.08.2023 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മഞ്ചേശ്വരം വകുപ്പ് മേധാവിക്ക് മുമ്പാകെ എത്തണം.
സീറ്റൊഴിവ്
പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ ജോയിന്റ് എം എസ് സി ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജിയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ 02/08/2023 ന് (ബുധനാഴ്ച) രാവിലെ 10:30 മണിക്ക് പഠന വകുപ്പിൽ വകുപ്പുതലവൻ മുൻപാകെ എത്തിച്ചേരേണ്ടതാണ്. ഫോൺ: 9447458499
സീറ്റൊഴിവ്
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ കാമ്പസ്സിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ടെക്‌നോളജി പഠന വകുപ്പിലെ എം എസ് സി കമ്പ്യൂട്ടർ സയൻസ് കോഴ്‌സിൽ എസ് സി /എസ് ടി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ 03-08-2023 വ്യാഴാഴ്ച രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇൻഫർമേഷൻ ടെക്‌നോളജി പഠന വകുപ്പ് മേധാവിയുടെ മുൻപിൽ എത്തണം
സീറ്റൊഴിവ്
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം എസ് സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ എസ്.സി വിഭാഗത്തിൽ ഏതാനം സീറ്റുകൾ ഒഴിവുണ്ട്. ബി എസ് സി ലൈഫ് സയൻസ് വിഷയങ്ങൾ / കെമിസ്ട്രി / ഫിസിക്സ് / കമ്പ്യൂട്ടർ സയൻസ് / മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി & മൈക്രോബയോളജി പഠനവകുപ്പിൽ 03.08.2023 (വ്യാഴം) ന് രാവിലെ 11:00 മണിക്ക് മുൻപായി എത്തണം.ഫോൺ: 9110468045
സീറ്റൊഴിവ്
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ എം എസ് സി മൈക്രോബയോളജി പ്രോഗ്രാമിൽ എസ്.ടി വിഭാഗത്തിൽ ഏതാനം സീറ്റുകൾ ഒഴിവുണ്ട്. 50 % മാർക്കിൽ കുറയാത്ത ബി.എസ്.സി ബയോടെക്നോളജി/ മൈക്രോബയോളജി/ ബയോകെമിസ്ട്രി/ കെമിസ്ട്രി/ സുവോളജി/ ബോട്ടണി/ പ്ലാന്റ് സയൻസ്/ ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോ ബയോളജി/ബയോടെക്നോളജി ഒരു വിഷയമായി പഠിച്ച മറ്റ് ഏതെങ്കിലും വിഷയം യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം 03.08.2023 (വ്യാഴം) ന് രാവിലെ 11:00 മണിക്ക് മുൻപായി ബയോടെക്നോളജി & മൈക്രോബയോളജി പഠനവകുപ്പിൽ എത്തണം. ഫോൺ: 8968654186
സീറ്റൊഴിവ്
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ എം എസ് സി ബയോടെക്നോളജി പ്രോഗ്രാമിൽ എസ്.സി, എസ് ടി വിഭാഗത്തിൽ ഏതാനം സീറ്റുകൾ ഒഴിവുണ്ട്. 50 % മാർക്കിൽ കുറയാത്ത ബി.എസ്.സി ബയോടെക്നോളജി/ മൈക്രോബയോളജി/ ബയോകെമിസ്ട്രി/ കെമിസ്ട്രി/ സുവോളജി/ ബോട്ടണി/ പ്ലാന്റ് സയൻസ്/ ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോ ബയോളജി/ബയോടെക്നോളജി ഒരു വിഷയമായി പഠിച്ച മറ്റ് ഏതെങ്കിലും വിഷയം യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം 03.08.2023 (വ്യാഴം) ന് രാവിലെ 11:00 മണിക്ക് മുൻപായി ബയോടെക്നോളജി & മൈക്രോബയോളജി പഠനവകുപ്പിൽ എത്തണം. ഫോൺ: 8968654186
സീറ്റൊഴിവ്
കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിലെ ഹിന്ദി പഠനവകുപ്പിൽ എം എ ഹിന്ദി പ്രോഗ്രാമിന് എസ് സി /എസ് ടി ,മുസ്ലിം, ഇ ഡബ്ള്യൂ എസ് എന്നീ വിഭാഗങ്ങളിലായി ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഹിന്ദി സെക്കൻഡ് ലാംഗ്വേജ് (50% ത്തിൽ കുറയാതെ) ആയി ബി എ /ബി .എസ് സി പാസ്സായവർക്കും അപേക്ഷിക്കാം. താല്പര്യമുള്ള വിദ്യാർഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം 01.08.23 (ചൊവ്വാഴ്ച്ച) രാവിലെ 10.30 മണിക്ക് വകുപ്പ് മേധാവിക്ക് മുൻപിൽ നേരിട്ട് എത്തണം. സംവരണം പാലിച്ചു കൊണ്ട് ഡിഗ്രി പരീക്ഷക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. ഫോൺ :8921288025, 8289918100
സീറ്റൊഴിവ്
കണ്ണൂർ സർവകലാശാല ഡോ.പി.കെ.രാജൻ മെമ്മോറിയൽ ക്യാമ്പസിലെ മലയാള വിഭാഗത്തിൽ എം എ മലയാളം പ്രോഗ്രാമിന് എസ് ടി , മുന്നോക്ക സംവരണ (ഇ ഡബ്ള്യൂ എസ് ) വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം 02/08/2023 ന് ബുധനാഴ്ച്ച രാവിലെ 11 .00 മണിക്ക് വകുപ്പ് മേധാവിക്ക് മുൻപിൽ നേരിട്ട് എത്തണം. സംവരണ ക്രമം പാലിച്ചു കൊണ്ട് ഡിഗ്രി പരീക്ഷയ്ക്ക് ലഭിച്ച മാർക്കിൻെറ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം.
Kannur
കൂത്തുപറമ്പിൽ ഭിന്നശേഷിക്കാരന്റെ കട അടിച്ചു തകർത്തു


കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന ചായക്കട അജ്ഞാതർ അടിച്ചുതകർത്തു. മൗവ്വേരി സ്വദേശിയും ഭിന്നശേഷിക്കാരനുമായ അബ്ദുൾ റഷീദ് വാടകയ്ക്കെടുത്ത് തുടങ്ങാനിരുന്ന കടയാണ് തകർത്തത്. രണ്ട് പേർ ഇന്ന് പുലർച്ചെ രണ്ട് മണിക്ക് ആയുധങ്ങളുമായെത്തി സാധനങ്ങൾ തകർക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. പ്രധാന റോഡിനോട് ചേർന്ന് കട തുടങ്ങുന്നതിനെതിരെ, നഗരസഭയ്ക്ക് പ്രദേശത്തുളളവർ പരാതി നൽകിയിരുന്നെന്നും സ്ഥലത്തുളളവർ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും റഷീദ് പറഞ്ഞു. കൂത്തുപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Kannur
തെയ്യം കലാകാരന്മാര്‍ക്ക് വേഷവിധാനമൊരുക്കി ശ്രദ്ധേയമാവുകയാണ് രജിത


കണ്ണൂർ : തെയ്യം കലാകാരന്മാര്‍ക്ക് വേഷവിധാനമൊരുക്കി ശ്രദ്ധേയമാവുകയാണ് കണ്ണൂർ എരഞ്ഞോളി പാറക്കെട്ടിലെ രതി സദനത്തില്‍ രജിത. ഏത് തെയ്യക്കോലം കെട്ടുന്നവര്‍ക്കും ധരിക്കാനുള്ള ഉടയാടകള്‍ ആവശ്യമനുസരിച്ച് രജിത തയ്ച്ചു കൊടുക്കും.കണ്ണൂർ ജില്ലയില്‍ നിന്ന് മാത്രമല്ല തൊട്ടടുത്ത കാസര്‍ഗോഡ്, കോഴിക്കോട്,വയനാട് ജില്ലകളില്‍ നിന്നുള്ള തെയ്യം കെട്ടുകാരും ഉടയാടകള്‍ തയ്ക്കാനായി രജിതയെ തേടിയെത്തുന്നുണ്ട്.
എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ കുടുംബശ്രീ ഷീ ഷോപ്പ് ആന്റ് ടൈലറിംഗ് യൂണിറ്റിലൂടെയാണ് രജിത ഈ രംഗത്ത് ചുവടുറപ്പിച്ചത്. ഒമ്പത് വര്‍ഷം മുമ്പാണ് തെയ്യക്കാര്‍ക്കുള്ള ഉടയാടകള്‍ തയ്യാറാക്കാന്‍ തുടങ്ങിയത്.മറ്റ് ജില്ലകളില്‍ നിന്നുള്ള തെയ്യം കെട്ടുകാര്‍ വ്യത്യസ്ത പേരുകളിലാണ് ധരിക്കുന്ന ഉടയാടകള്‍ക്ക് പേര് പറയുന്നത്.അതെല്ലാം രജിതക്ക് പരിചിതമായിക്കഴിഞ്ഞു. പേര് പറഞ്ഞു കേള്‍ക്കുമ്പോള്‍ മുന്നില്‍ വന്നത് ഏത് നാട്ടുകാരനാണെന്ന് രജിത തിരിച്ചറിയും. കൊടുക്കും.കാണി,വെളുമ്പന്‍, ഒടപ്പട,ചിറക്,വട്ടs, അടുക്കും നറി തുടങ്ങിയ പേരുകളിലാണ് ജില്ലയില്‍ നിന്നുള്ള തെയ്യം കലാകാരന്മാര്‍ വേഷപ്പേര് നല്‍കുന്നത്.തമ്പുരാട്ടി, ശാസ്തപ്പന്‍,ഗുളികന്‍ ഘണ്ടാകര്‍ണ്ണന്‍, വസൂരിമാല,പോതി,ഭഗവതി തുടങ്ങി ഏതു തരം തെയ്യക്കോലങ്ങള്‍ക്കുള്ള വസ്ത്രങ്ങള്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തയ്ച്ചു നല്‍കാറുണ്ടെന്ന് രജിത പറയുന്നു.
തെയ്യം ഉടയാടകള്‍ നിര്‍മ്മിക്കുന്നതിനാല്‍ ജീവിതത്തില്‍ വലിയ പ്രയാസമില്ലെന്നാണ് 43 കാരിയായ രജിതയുടെ ആശ്വാസം. ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് എല്‍.വി.അശോകനും തെയ്യം കെട്ടുകാരനാണ്. വിദ്യാര്‍ത്ഥികളായ അരൂജ്, ആഷ്മിക എന്നിവര്‍ മക്കളുമാണ്.എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ കുടുംബശ്രീ തയ്യല്‍ യൂണിറ്റില്‍ അഞ്ച് പേരടങ്ങുന്ന സംരംഭമാണിത്.പഞ്ചായത്തിന്റെ എല്ലാ വിധ പ്രോത്സാഹന്നങ്ങളും കിട്ടാറുണ്ട്.പഞ്ചായത്തിന് വേണ്ടി തുണി സഞ്ചികള്‍, മാസ്‌ക്കുകള്‍, ഫ്‌ലാഗുകള്‍, എല്ലാതരം സ്‌കൂള്‍ യൂണിഫോമുകളും, ലേഡീസ് ഡ്രസ്സുകളും തുന്നുന്നുണ്ട്.
Kannur
കണ്ണൂർ ചെറുപുഴയിൽ കാട്ടുപന്നി ആക്രമണത്തിൽ യുവാവിന് പരിക്ക്


കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ കാട്ടുപന്നി ആക്രമണത്തിൽ യുവാവിന് പരിക്ക്. കോഴിച്ചാൽ സ്വദേശി ജീസ് ജോസിനെയാണ് സ്കൂട്ടറിൽ സഞ്ചരിക്കവേ കാട്ടുപന്നി ആക്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.ജീസ് ജോസ് രാജഗിരിയിൽ നിന്നും കോഴിച്ചാലിലേക്ക് വരുമ്പോഴായിരുന്നു കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ ജീസിനെ പുളിങ്ങോത്തെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്