കേളകത്ത് വ്യാപാരി നേതാവിന് മർദ്ദനമേറ്റ സംഭവത്തിൽ വ്യാപാരികൾ പ്രതിഷേധ പ്രകടനം നടത്തി

കേളകം : ഏകോപന സമിതി കേളകം യൂണിറ്റ് പ്രസിഡന്റ് പി.ജെ. റെജീഷിനെ വാഹനം തടഞ്ഞ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വ്യാപാരികൾ കേളകത്ത് പ്രതിഷേധ പ്രകടനം നടത്തി. ട്രസ്റ്റ് ചെയർമാൻ ജോസ് വാത്യാട്ട്, സെക്രട്ടറി ജോർജ്കുട്ടി വാത്യാട്ട്, ട്രഷറർ റിജോ വാളുവെട്ടിക്കൽ, മുൻ പ്രസിഡന്റ് ജോർജ്കുട്ടി വാളുവെട്ടിക്കൽ, ജോസഫ് പാറക്കൽ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.