വിദ്യാർഥികളുടെ യു.ഐ.ഡി കൃത്യമാക്കാൻ ഇന്നും കൂടി അവസരം
കണ്ണൂർ : ‘സമ്പൂർണ’ ഓൺലൈൻ സ്കൂൾ മാനേജ്മെന്റ് സിസ്റ്റത്തിൽ 31-നകം വിദ്യാർഥികളുടെ യു.ഐ.ഡി കൃത്യമാക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശം. തസ്തിക നിർണയ പ്രവർത്തനങ്ങൾക്കായി കുട്ടികളുടെ യു.ഐ.ഡി പരിശോധിക്കുമ്പോൾ ചില സ്കൂളുകളിലെ ഏതാനും കുട്ടികളുടെ യു.ഐ.ഡി ഇൻവാലിഡ് ആയി നിൽക്കുന്ന സാഹചര്യത്തിലാണ് നിർദേശം.
സ്കൂൾ പ്രഥമ അധ്യാപകരുടെ ഉത്തരവാദിത്വത്തിൽ 31-നാണ് യു ഐ ഡി കൃത്യമാക്കേണ്ടത്. യു.ഐ.ഡിയുള്ള കുട്ടികളെ മാത്രമേ തസ്തിക നിർണയത്തിന് പരിഗണിക്കൂ എന്നതിനാൽ ആറാം പ്രവൃത്തി ദിനത്തിൽ ഹാജരുള്ള എല്ലാ കുട്ടികൾക്കും യു.ഐ.ഡി ലഭ്യമാക്കുന്നതിനും കുട്ടിയുടെ യു.ഐ.ഡി ഇൻവാലിഡ് ആണെങ്കിൽ അത് കൃത്യമാക്കാനും പ്രഥമാധ്യാപകർ പ്രത്യേക ശ്രദ്ധ ചെലുത്തണം. കൂടുതൽ വിവരങ്ങൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.