കോൺഗ്രസ് പേരാവൂർ ബ്ലോക്ക് കമ്മിറ്റി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

പേരാവൂർ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പേരാവൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കെ.പി.സി.സി അംഗം ചാക്കോ പാലക്കലോടി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു.പി.സി.രാമകൃഷ്ണൻ, പൂക്കോത്ത് അബൂബക്കർ,റോയി നമ്പുടാകം,സന്തോഷ് മണ്ണാറുകുളം,ചാക്കോ തൈക്കുന്നേൽ, വി.രാജു,ഷഫീർ ചെക്യാട്ട്,സി.ഹരിദാസ്, വി.എം.രഞ്ജുഷ എന്നിവർ സംസാരിച്ചു.
രാഷ്ട്രീയ പകപോക്കലിനും കോൺഗ്രസ് നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നതിനും മാധ്യമപ്രവർത്തകരെ വേട്ടയാടുന്നതിനുമെതിരെയാണ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്.