Connect with us

IRITTY

നിർദ്ദിഷ്ട കുന്നോത്ത്‌ വ്യവസായ പാർക്ക്‌: പത്ത് ദിവസത്തിനകം സ്ഥലപരിശോധന നടത്തും- മന്ത്രി പി. രാജീവ്

Published

on

Share our post

ഇരിട്ടി: കുന്നോത്തെ നിർദ്ദിഷ്ട വ്യവസായ എസ്റ്റേറ്റിന്‌ അനുമതി നൽകുന്നതിന്റെ ആദ്യപടിയായി സ്ഥലപരിശോധന പത്ത്‌ ദിവസത്തിനകം നടത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. തലശ്ശേരി അതിരൂപതക്ക്‌ കീഴിൽ കുന്നോത്ത്‌ പത്തേക്കർ സ്ഥലത്ത്‌ തുടങ്ങുന്ന വ്യവസായ എസ്റ്റേറ്റിൽ ആരംഭിച്ച ആദ്യ സംരംഭമായ ബയോ മൗണ്ടൻ ഫാർമേഴ്‌സ്‌ പ്രൊഡ്യൂസർ കമ്പനിയുടെ കറി പൗഡർ നിർമ്മാണ യൂണിറ്റ്‌ ഉദ്‌ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

ലോകത്തെ സുഗന്ധ വ്യഞ്ജനങ്ങളുടെ ഹബ്ബാണ്‌ കേരളമെന്നും കാർഷിക, വ്യവസായ രംഗത്ത്‌ കേരളത്തിന്റെ വളർച്ചാ സാധ്യതകൾ ഏറെയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ കഴിഞ്ഞ വർഷം ലക്ഷ്യമിട്ട ഒരു ലക്ഷത്തിന്‌ പകരം 1,39,000 സംരംഭങ്ങൾ ആരംഭിക്കാൻ സാധിച്ചു. സ്‌ത്രീകളുടെ കൂട്ടായ്മയിൽ ആരംഭിച്ച 45000 സംരംഭങ്ങളാണ് ഇതിലെ സവിശേഷത. വ്യവസായ എസ്റ്റേറ്റിന്‌ മൂന്ന്‌ കോടിയുടെ ധനസഹായവും സമയബന്ധതിമായി അനുവദിക്കുമെന്ന്‌ മന്ത്രി പ്രഖ്യാപിച്ചു. എസ്റ്റേറ്റിൽ തുടങ്ങുന്ന സംരംഭങ്ങൾക്കെല്ലാം ഏകജാലകം വഴി ലൈസൻസും നൽകും. നിർദ്ദിഷ്ട കുന്നോത്ത്‌ വ്യവസായ പാർക്കിന്‌ സർക്കാർ വ്യവസായ പാർക്ക്‌ പദവിയും നൽകുമെന്നും മന്ത്രി പറഞ്ഞു.

കണ്ണൂർ, കാസർഗോഡ്‌ ജില്ലകളിലെ കർഷകരെ ഉൾപ്പെടുത്തിയാണ്‌ പ്രൊഡ്യൂസർ കമ്പനി നിലവിൽ വന്നത്‌. കറി പൗഡർ യൂണിറ്റിൽ നിന്നുള്ള 15 ഇനം ഉൽപ്പന്നങ്ങൾ മന്ത്രി വിപണിയിൽ ഇറക്കി. വിവിധ മേഖലകളിൽ മികവ്‌ തെളിയിച്ചവർക്കുള്ള ഉപഹാരങ്ങളും മന്ത്രി വിതരണം ചെയ്തു. അതിരൂപതാ ആർച്ച്‌ ബിഷപ്പ്‌ മാർ ജോസഫ്‌ പാംബ്ലാനി അധ്യക്ഷനായി. കേരള കാർഷിക സർവകലാശാലയിലെ

ഡോ. കെ.പി. സുധീർ മുഖ്യഭാഷണം നടത്തി. എം.എൽ.എ.മാരായ സണ്ണിജോസഫ്‌, സജീവ്‌ ജോസഫ്‌, ജില്ലാ വ്യവസായ വകുപ്പ്‌ ജനറൽ മാനേജർ എ.എസ്‌. ഷിറാസ്‌, പ്രൊഡ്യൂസർ കമ്പനി എം.ഡി ഫാ. ബെന്നി നിരപ്പേൽ, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. വേലായുധൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. രജനി, വൈസ്‌ പ്രസിഡന്റ്‌ എം. വിനോദ്‌കുമാർ, ഫാ. അഗസ്റ്റിൽ പാണ്ട്യംമാക്കൽ, കെ എസ്‌ സുഭാഷ്‌രാജൻ, പി.ടി. ജോസ്‌, ഫാ. ലൂക്കോസ്‌ മാടശ്ശേരി എന്നിവർ സംസാരിച്ചു. സംരംഭം നിർമ്മിച്ച കറി പൗഡറുകൾ, ചക്ക, ജാതിക്ക വിഭവങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയും ഉണ്ടായി.


Share our post

IRITTY

വള്ളിത്തോട്- അമ്പായത്തോട് റോഡിൽ ഭാരവാഹന ഗതാഗതം നിരോധിച്ചു

Published

on

Share our post

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന മലയോര ഹൈവേ വള്ളിത്തോട്- അമ്പായത്തോട് റോഡിൽ കരിക്കോട്ടക്കരി മുതൽ എടൂർ വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 25 മുതൽ മാർച്ച് രണ്ട് വരെ ബസ് അടക്കമുള്ള ഭാരവാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങൾ കരിക്കോട്ടക്കരി- കോയിക്കലാട്ട് ജംഗ്ഷൻ കമ്പനിനിരത്ത് കെ.എസ്.ടി.പി റോഡ് വഴി എടൂർ ഭാഗത്തേക്കും തിരിച്ചും കടന്നുപോകണം.


Share our post
Continue Reading

IRITTY

ഉളിക്കലിൽ യുവതിയെ വീട്ടിൽ പൂട്ടിയിട്ടു, കഴുത്തിൽ ബെൽറ്റിട്ട് മുറുക്കി ക്രൂര മർദനം; ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്

Published

on

Share our post

ഇരിട്ടി : ഉളിക്കലിൽ യുവതിയെ ഭർത്താവ് വീട്ടിൽ പൂട്ടിയിട്ട് മർദിച്ചെന്ന് പരാതി. സംഭവത്തിൽ വയത്തൂർ സ്വദേശി അഖിലിനും ഭർതൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു. മർദനത്തിൽ സാരമായി പരിക്കേറ്റ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുവതി ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. ഭർത്താവ് അഖിലും ഭർതൃമാതാവ് അജിതയും യുവതിയെ മുറിയിൽ പൂട്ടിയിട്ട് തുടര്‍ച്ചയായ മൂന്നുദിവസം മർദിച്ചെന്നാണ് പരാതി.ചൊവ്വാഴ്ചയാണ് യുവതിയെ മുറിയിൽ നിന്ന് തുറന്നുവിട്ടത്. 12 വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം.

വിവാഹശേഷം കുടുംബപ്രശ്നങ്ങൾ സ്ഥിരമായതോടെ യുവതി ഭർത്താവുമൊത്തായിരുന്നില്ല താമസം. അഖിലിന്‍റെ അച്ഛന് സുഖമില്ലെന്നും പേരക്കുട്ടികളെ കാണണമെന്നും ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞ മാർച്ചിലാണ് യുവതി തിരിച്ചെത്തിയത്.പിന്നീടും ഇരുവരും തമ്മിൽ വീണ്ടും പ്രശ്നങ്ങളുണ്ടായി.കഴുത്തിൽ ബെല്‍റ്റുകെണ്ട് മുറുക്കിയെന്നും ചെവിക്ക് ശക്തമായി അടിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ ഉളിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗാർഹിക പീഡനമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. അഖിലും അമ്മയും അന്യായമായി യുവതിയെ തടഞ്ഞു വച്ച് പ്ലാസ്റ്റിക് സ്റ്റൂളുകൊണ്ടും ബെൽറ്റ് കൊണ്ടും മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആർ. അടികൊണ്ട് സാരമായി പരിക്കേറ്റ യുവതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.


Share our post
Continue Reading

IRITTY

മുൻ ജില്ലാ പഞ്ചായത്തംഗം വത്സൻ അത്തിക്കൽ അന്തരിച്ചു

Published

on

Share our post

ഇരിട്ടി : ആറളം അത്തിക്കൽ സ്വദേശിയും കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന വത്സൻ അത്തിക്കൽ (65) അന്തരിച്ചു.ഭാര്യ : ഭാനുമതി . മക്കൾ: വിഷ്ണു‌,ധന്യ. സംസ്‌കാരം പിന്നീട്.


Share our post
Continue Reading

Trending

error: Content is protected !!