സാമൂഹികക്ഷേമ പെന്‍ഷനും ക്ഷേമനിധി പെന്‍ഷനും ലഭിക്കുന്നതിനുള്ള മസ്റ്ററിങ് ഇന്ന് അവസാനിക്കും
സംസ്ഥാനത്ത് വാര്‍ഷിക ക്ഷേമ പെൻഷൻ മസ്റ്ററിങ്ങിനുള്ള സമയം ഇന്ന് അവസാനിക്കും. കൃത്യസമയത്ത് മസ്റ്ററിങ് പൂര്‍ത്തിയാക്കാത്തവര്‍ ഗുണഭോക്തൃ പട്ടികയില്‍ നിന്നും പുറത്താകും.
സമയപരിധി ഇനിയും ദീര്‍ഘിപ്പിക്കാൻ സാധിക്കില്ലെന്ന് ധനവകുപ്പ് അധികൃതര്‍ അറിയിച്ചു. സേവന പെൻഷൻ പോര്‍ട്ടലിലെ വിവരങ്ങള്‍ അനുസരിച്ച് 52,47,566 പേരാണ് സാമൂഹിക പെൻഷൻ കൈപ്പറ്റുന്നത്, ഇതില്‍ 40,05,431 പേര്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കി. കര്‍ഷകത്തൊഴിലാളി പെൻഷൻ, വാര്‍ധക്യ പെൻഷൻ, ഭിന്നശേഷി പെൻഷൻ, അവിവാഹിത പെൻഷൻ, വിധവാ പെൻഷൻ എന്നിങ്ങനെ 5 വിഭാഗങ്ങളില്‍ 1,600 രൂപ വീതമാണ് പ്രതിമാസ പെൻഷൻ നല്‍കുന്നത്.