അടിസ്ഥാന ശമ്പളം പല തൊഴിലാളികൾക്കും ലഭിക്കുന്നില്ല: കെ.പി.രാജേന്ദ്രൻ

ഇരിട്ടി: സംസ്ഥാനത്ത് പല മേഖലകളിലെ തൊഴിലാളികൾക്കും ഇപ്പോഴും അടിസ്ഥാന ശമ്പളം ലഭിക്കുന്നില്ലെന്ന വിഷയം ഗൗരവപൂർവം കണേണ്ടതാണെന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ. ഇരിട്ടിയിൽ എ.ഐ.ടി.യു.സി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളുടെ മൗലികാവകാശങ്ങൾ നിക്ഷേധിക്കുന്നവർക്കെതിരെയുള്ള പോരാട്ടത്തിന് എ.ഐ.ടി.യു.സി ഭരണ മുഖം നോക്കാതെ മുന്നിലുണ്ടാവും. ഇപ്പോൾ പ്രഖ്യാപിച്ച മദ്യനയം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ സമീപനത്തിനെതിരെ ശക്തമായ പോരാട്ടത്തിന് തൊഴിലാളികൾ രംഗത്തിറങ്ങേണ്ട സാഹചര്യമാണ് നിലവിലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ.ടി.ജോസ് അധ്യക്ഷത വഹിച്ചു മുതിർന്ന നേതാവ് സി.ബാലൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി ടി.കെ.സീന രക്ത സാക്ഷി പ്രമേയവും പി.ലക്ഷ്മണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി.പി.സന്തോഷ്‌കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. താവം ബാലകൃഷ്ണൻ, സി.രവീന്ദ്രൻ, കെ.പി.കുഞ്ഞികൃഷ്ണൻ, സി.പി.ഷൈജൻ, കെ.വി.കൃഷ്ണൻ, വി.ഷാജി, ശങ്കർസ്റ്റാലിൻ, എന്നിവർ പ്രസംഗിച്ചു.