മണിപ്പൂർ കലാപം; സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പേരാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി

പേരാവൂർ: മണിപ്പൂർ കലാപം ഇല്ലായ്മ ചെയ്യാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ബ്ലോക്ക് കമ്മിറ്റി പേരാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി. പുതിയ ബസ് സ്റ്റാന്റിൽ നിന്ന് തുടങ്ങിയ പ്രകടനം പഴയ സ്റ്റാന്റിൽ അവസാനിച്ചു. സമാപന യോഗം കെ.കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പേരാവൂർ ബ്ലോക്ക് പ്രസിഡന്റ് പി. തങ്കപ്പൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി. ഗീത, എം.വി. മുരളീധരൻ എന്നിവർ സംസാരിച്ചു.
കേന്ദ്ര സർക്കാർ ഇടപെട്ട് കലാപം അവസാനിപ്പിക്കുക, മണിപ്പൂരിൽ സമാധാന ജീവിതം പുന:സ്ഥാപിക്കുക, സ്ത്രീകളെ പിച്ചിച്ചീന്തിയ അക്രമികളേയും കലാപകാരികളേയും അമർച്ച ചെയ്ത് തുറുങ്കിലടയ്ക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് പ്രതിഷേധം.