പ്ലൈവുഡ് യാനങ്ങള്‍ക്ക് പകരം എഫ്.ആര്‍.പി യാനങ്ങള്‍; അപേക്ഷ ക്ഷണിച്ചു

പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പ്ലൈവുഡ് യാനങ്ങള്‍ക്ക് പകരമായി ഫൈബർ റീഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക് അഥവാ എഫ് .ആര്‍. പി യാനങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
നിലവില്‍ സ്വന്തമായി പ്ലൈവുഡ് യാനങ്ങളുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് 32 അടിയില്‍ താഴെ നീളമുള്ള എഫ്. ആര്‍. പി യാനവും 9.9 എച്ച്. പി ഉള്ള ഔട്ട്ബോര്‍ഡ് എഞ്ചിനും വലയും വാങ്ങുന്നതിനുള്ള സഹായമാണ് നല്‍കുന്നത്.
യൂണിറ്റ് വിലയുടെ 40 ശതമാനം സര്‍ക്കാര്‍ ധനസഹായവും 60 ശതമാനം ഗുണഭോക്തൃ വിഹിതവുമാണ്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളതും റിയല്‍ ക്രാഫ്റ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ഫിഷറീസ് വകുപ്പില്‍ നിന്നും നിയമാനുസൃത ലൈസന്‍സുള്ള പ്ലൈവുഡ് യാനം സ്വന്തമായുള്ളതുമായ മത്സ്യത്തൊഴിലാളികളെയാണ് ഗുണഭോക്താക്കളായി പരിഗണിക്കുക.
താല്‍പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും അനുബന്ധരേഖകളും സഹിതം ആഗസ്റ്റ് ഒമ്പതിനകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ അടുത്തുള്ള മത്സ്യഭവന്‍ ഓഫീസിലോ സമര്‍പ്പിക്കണം. ഫോണ്‍: 0497 2731081.