ചാക്കിൽ കെട്ടി കാറിൽ കടത്തിയ മദ്യവുമായി യുവാവ് പിടിയിൽ

Share our post

തളിപ്പറമ്പ്∙ അനധികൃതമായി കാറിൽ കടത്തുകയായിരുന്ന 23 ലിറ്റർ പുതുച്ചേരി മദ്യവുമായി യുവാവ് അറസ്റ്റിൽ. ധർമശാല കുറ്റിപ്രത്ത് വീട്ടിൽ കെ.വി.നവീനെ(47)യാണ് 46 കുപ്പി മദ്യശേഖരവുമായി തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫിസ് പ്രിവന്റീവ് ഓഫിസർ കെ.കെ.രാജേന്ദ്രന്റെ നേതൃത്വത്തി‍ൽ ആന്തൂർ കുഴിച്ചാലിൽ പിടികൂടിയത്.

ചാക്കിൽ കെട്ടി കാറിന്റെ പിൻസീറ്റിൽ വച്ച നിലയിലായിരുന്ന മദ്യകുപ്പികൾ ഉണ്ടായിരുന്നത്. കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു. അബ്കാരി നിയമപ്രകാരം കാർ സർക്കാരിലേക്ക് കണ്ട് കെട്ടാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

സിവിൽ എക്സൈസ് ഓഫിസർമാരായ ഉല്ലാസ് ജോസ്, എം.വി.ശ്യാംരാജ്, പി.പി.റെനിൽ കൃഷ്ണൻ, ഡ്രൈവർ സി.വി.അനിൽ കുമാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ വിപിനെ റിമാൻഡ് ചെയ്തു.ഏതാനും മാസങ്ങളായി തളിപ്പറമ്പിലേക്ക് ഇതര സംസ്ഥാന മദ്യം കടത്തുകയായിരുന്ന നിരവധി പേരെ എക്സൈസ് പിടികൂടിയിട്ടുണ്ട്. തുടർന്നും പരിശോധന കർശനമാക്കുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!