കണ്ണൂരിൽ കൈക്കൂലി കേസിൽ വില്ലേജ് ഓഫീസറെ ശിക്ഷിച്ചു

കണ്ണൂർ: കൈക്കൂലി കേസിൽ വില്ലേജ് ഓഫീസറെ ശിക്ഷിച്ചു. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കണ്ണൂർ യൂണിറ്റിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി പയ്യന്നൂർ വില്ലേജ് ഓഫീസറായിരുന്ന കെ.എം ബാബുവിനെയാണ് ഒരു വർഷം കഠിന തടവും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. തലശ്ശേരി സ്‌പെഷൽ ജഡ്ജ് ടി. മധുസൂദനനാണ് ശിക്ഷ വിധിച്ചത്.
പ്രതി പയ്യന്നൂർ വില്ലേജ് ഓഫീസർ ആയിരിക്കവേ കെട്ടിടം നിർമ്മിക്കുന്നതനായി മുനിസിപ്പാലിറ്റിയിൽ ഹാജരാക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് നൽകുന്നതിന് പരാതിക്കാരനിൽ നിന്ന് 8,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതാണ് കേസിനിടയാക്കിയത്. 2010 ജൂലായ് 19നാണ് കണ്ണൂർ യൂണിറ്റ് ഡി.വൈ.എസ്.പിയായിരുന്ന ജെ. പ്രസാദ് കേസ് രജിസ്റ്റർ ചെയ്തത്.