Connect with us

Kerala

ലേഡീസ് ഹോസ്റ്റലിൽ താമസിച്ച പെൺകുട്ടിയെ പീഡിപ്പിച്ച ഹോസ്റ്റൽ നടത്തിപ്പുകാരിയടക്കം പിടിയിൽ

Published

on

Share our post

കൊച്ചി: ലേഡീസ് ഹോസ്റ്റലില്‍ പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികളെയും ഒത്താശ ചെയ്തുകൊടുത്ത ഹോസ്റ്റല്‍ നടത്തിപ്പുകാരിയെയും കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു.

പത്തനംതിട്ട റാന്നി മുക്കാലുമണ്‍ കാരിക്കുളം പട്ടായില്‍ വീട്ടില്‍ ആദര്‍ശ് (19), ആലപ്പുഴ വള്ളിക്കുന്നം കലവറശ്ശേരി വീട്ടില്‍ സുല്‍ത്താന (33), പത്തനംതിട്ട വടശ്ശേരിക്കര മേപ്പുറത്ത് വീട്ടില്‍ സ്റ്റെഫിന്‍ (19) എന്നിവരെയാണ് പത്തനംതിട്ടയില്‍ നിന്നും കടവന്ത്ര പോലീസ് പിടികൂടിയത്. ഇവര്‍ക്ക് ലഹരിമാഫിയയുമായി ബന്ധമുണ്ടോ എന്ന വിവരവും പോലീസ് അന്വേഷിച്ചുവരുന്നു.

കടവന്ത്ര പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സിബി ടോമിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടറായ മിഥുന്‍ മോഹന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്, രതീഷ്, അനില്‍കുമാര്‍, പ്രവീണ്‍, സിനി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


Share our post

Kerala

തൃശ്ശൂര്‍ പൂരം: പൂങ്കുന്നത്ത് ട്രെയിനുകള്‍ക്ക് താത്കാലിക സ്റ്റോപ് അനുവദിച്ചു

Published

on

Share our post

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം പ്രമാണിച്ച് സൗകര്യങ്ങള്‍ പൂങ്കുന്നത്ത് ട്രെയിനുകള്‍ക്ക് താത്കാലിക സ്റ്റോപ് അനുവദിച്ചു. 16305/16306 എറണാകുളം – കണ്ണൂര്‍ ഇന്റ്റര്‍സിറ്റി, 16307/16308 കണ്ണൂര്‍ – ആലപ്പുഴ എക്‌സിക്യൂട്ടീവ്, 16301/16302 തിരുവനന്തപുരം – ഷൊര്‍ണ്ണൂര്‍ വേണാട്, 16791/16792 തൂത്തുക്കുടി – പാലക്കാട് പാലരുവി എന്നീ എക്‌സ്പ്രസ്സ് ട്രെയിനുകള്‍ക്ക് മെയ് 6, 7 (ചൊവ്വ, ബുധന്‍) ദിവസങ്ങളില്‍ ഇരുദിശകളിലും പൂങ്കുന്നത്ത് താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഒരു നൂറ്റാണ്ടിലധികമായി തൃശൂര്‍ പൂരത്തിന് റെയില്‍വേ ട്രെയിനുകള്‍ക്ക് താത്കാലിക സ്റ്റോപ് അനുവദിക്കാറുണ്ട്. താല്‍ക്കാലിക സ്റ്റോപ്പുകള്‍ക്ക് പുറമെ അധിക സൗകര്യങ്ങളും റെയില്‍വെ പ്രഖ്യാപിച്ചിട്ടുണ്ട്. പൂരത്തിന്റെ തിരക്ക് നേരിടാന്‍ തൃശ്ശൂര്‍, പൂങ്കുന്നം സ്റ്റേഷനുകളില്‍ അധിക ടിക്കറ്റ് കൗണ്ടറുകളും സജ്ജമാക്കും.

സ്റ്റേഷനുകളില്‍ കൂടുതല്‍ പ്രകാശ സംവിധാനം, കുടിവെള്ളം എന്നിവയും ഒരുക്കും. യാത്രികരുടെ സഹായത്തിനും സുരക്ഷയ്ക്കുമായി കൂടുതല്‍ പോലീസ്, റെയില്‍വേ സുരക്ഷ സേനാംഗങ്ങളെയും റെയില്‍വേ ഉദ്യോഗസ്ഥരെയും വിന്യസിയ്ക്കുന്നതാണെന്നും റെയില്‍വേ അറിയിച്ചു. അനാവശ്യ തിരക്കും സമയനഷ്ടവും ഒഴിവാക്കുന്നതിന് യാത്രികര്‍ ‘യുടിഎസ് ഓണ്‍ മൊബൈല്‍’ ആപ്പ് സൗകര്യം ടിക്കറ്റെടുക്കാന്‍ ഉപയോഗപ്പെടുത്തണമെന്ന് റെയില്‍വേ അഭ്യര്‍ത്ഥിച്ചു.


Share our post
Continue Reading

Kerala

ഓപ്പറേഷന്‍ ഡി-ഹണ്ട്:116 പേരെ അറസ്റ്റ് ചെയ്തു

Published

on

Share our post

തിരുവവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മേയ് രണ്ട്) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 116 പേരെ അറസ്റ്റ് ചെയ്തു. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 114 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2226 പേരെ പരിശോധനക്ക് വിധേയമാക്കി.

ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (2.95 ഗ്രാം ), കഞ്ചാവ് (1.688 കി.ഗ്രാം), കഞ്ചാവ് ബീഡി (76 എണ്ണം) എന്നിവ പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മേയ് 02 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട് നടത്തിയത്.പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മീഡിയ സെന്‍റര്‍ ഡെപ്യൂട്ടി ഡയറക്ടർ എസ്.ആർ. പ്രവീണ്‍ അറിയിച്ചു.


Share our post
Continue Reading

Kerala

മേയ് 20ലെ ദേശീയ പണിമുടക്കിന് യു.ഡി.എഫ് പിന്തുണ; പണിമുടക്ക്​ ദിവസം കരിദിനം ആചരിക്കും

Published

on

Share our post

തിരുവനന്തപുരം: മേയ് 20ന് ഐ.എൻ.ടി.യുസി ഉൾപ്പെടെ തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്കിന് യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഐ.എൻ.ടി.യു.സി 78-ാമത് സ്ഥാപക ദിനാഘോഷ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണിമുടക്ക്​ ദിവസം യു.ഡി.എഫ് കരിദിനമായി ആചരിക്കുമെന്ന്​ കൺവീനർ എം.എം. ഹസൻ അറിയിച്ചു. ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി വി.ആർ. പ്രതാപൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.ജെ. ജോസഫ്, പി. ബിജു, വെള്ളനാട് ശ്രീകണ്ഠൻ, എം.എസ്. താജുദ്ദീൻ, ഡി. ഷുബില, ജെ. സതികുമാരി, പുത്തൻപള്ളി നിസാർ, വെട്ടുറോഡ് സലാം, ജോണി ജോസ് നാലപ്പാട്ട്, എസ്. സുരേഷ് കുമാർ, താന്നിമൂട് ഷംസുദ്ദീൻ, വി. ലാലു തുടങ്ങിയവർ പങ്കെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!