നഴ്‌സിങ്‌, പാരാമെഡിക്കൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

Share our post

തിരുവനന്തപുരം : നഴ്‌സിങ്‌, പാരാമെഡിക്കൽ പ്രവേശനത്തിനുള്ള ഒന്നാം അലോട്മെന്റ് www.lbscenter.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ ജൂലായ് 31- നകം നിർദിഷ്ട ഫീസ് ഒടുക്കണം. ഓൺലൈനായും ഫീസ് ഒടുക്കാം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്മെന്റ് നഷ്ടപ്പെടും. ഫീസ് അടച്ചവർ കോളേജുകളിൽ പ്രവേശനം എടുക്കേണ്ടതില്ല. രണ്ടാം അലോട്മെന്റിനുള്ള ഓപ്ഷൻ പുനഃക്രമീകരണം 31-ന് വൈകീട്ട് അഞ്ചു വരെ. വിവരങ്ങൾ: 0471 2560363.

പോസ്റ്റ് ബേസിക് നഴ്‌സിങ്‌ പ്രവേശനപ്പരീക്ഷ 6-ന്

പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ്‌ പ്രവേശനപ്പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റുകൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽനിന്ന്‌ ഡൗൺലോഡ് ചെയ്യാം. ഓഗസ്റ്റ് ആറിന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷ നടക്കുക. വിവരങ്ങൾക്ക്‌: 0471-2560363.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!