കോളയാട് അൽഫോൻസ പള്ളി തിരുന്നാൾ സമാപിച്ചു

കോളയാട് : അൽഫോൻസ ഇടവകയിൽ പത്ത് ദിവസമായി നടന്ന തിരുന്നാൾ സമാപിച്ചു. തിരുക്കർമ്മങ്ങൾക്ക് തലശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത മാർ ജോസഫ് പാമ്പ്ലാനി കാർമികത്വം വഹിച്ചു. പ്രദക്ഷിണത്തിലും പാച്ചോർ നേർച്ചയിലും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.വിശുദ്ധ അൽഫോൻസാമ്മയുടെ നാമത്തിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട ഈ ദൈവാലയത്തിന്റെ പുനർനിർമ്മാണത്തിനുള്ള അടിസ്ഥാനശിലയുടെ വെഞ്ചരിപ്പ് മാർ ജോസഫ് പാമ്പ്ലാനി നിർവഹിച്ചു.അൽഫോൻസായുടെ ഭവനമായ മുട്ടുചിറയിൽനിന്നുള്ള കല്ലാണ് മൂലക്കല്ലായി പ്രതിഷ്ഠ നടത്തിയത്. ഇടവക വികാരി ഡോ. ഫിലിപ്പ് കാരക്കാട്ട് ചടങ്ങിന് നേതൃത്വം നൽകി.