IRITTY
കണ്ണൂർ ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പ് നാളെ ഇരിട്ടിയിൽ

ഇരിട്ടി: യോഗാസന സ്‌പോർട്‌സ് അസോസിയേഷൻ ഓഫ് കേരള ജില്ലാ സംഘടിപ്പിക്കുന്ന യോഗാസന സ്‌പോർട്‌സ് ചാമ്പ്യഷിപ്പ് ജൂലൈ 30ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ ഇരിട്ടി പ്രഗതി വിദ്യാനികേതനിൽ നടക്കും.
ട്രഡീഷണൽ യോഗാസന, ആർട്ടിസ്റ്റ് സോളോ, ആർട്ടിസ്റ്റിക് പെയർ, റിഥമിക് പെയർ എന്നീ ഇനങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ മത്സരം ഉണ്ടായിരിക്കും. അഡ്മിഷൻ / രജിസ്ട്‌റേഷൻ ഫീസ് 350 രൂപയും തുടർന്ന് ഓരോ ഐറ്റത്തിലും പങ്കെടുക്കുന്നവർ 100 രൂപ വീതവും ഫീസ് അടക്കണം. ട്രഡീഷണൽ ആസനക്ക് പുറമേ ഒരു മത്സരാർത്ഥിക്ക് കൂടുതലായി മേൽപ്പറഞ്ഞ ഇനങ്ങളിൽ നിന്നും രണ്ടെണ്ണത്തിൽ വരെ മത്സരിക്കാം
മൽസരങ്ങളിൽ വിജയിച്ച് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സംസ്ഥാന മത്സരങ്ങളിലേക്കും തുടർന്ന് ദേശീയ മത്സരത്തിനും ദേശീയ മത്സരത്തിൽ വിജയിക്കുന്നവർക്ക് ഖേലോ ഇന്ത്യ, നാഷണൽ ഗെയിംസ് എന്നീ മൽസരങ്ങളിലും പങ്കെടുക്കുന്നതിനുള്ള അവസരങ്ങൾ ലഭിക്കുന്നതാണ്. മത്സരങ്ങളാർത്ഥികൾ നിർബന്ധമായും ഗൂഗിൾ ഫോം വഴി അപേക്ഷിക്കുക.
https://forms.gle/npNCTaHkigKnW7tD6
Contact number:
9048460680, 9947221268
IRITTY
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിച്ചതിന് 5000 രൂപ പിഴ ചുമത്തി

ഇരിട്ടി: കെട്ടിടത്തിന് മുകളില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതിന് 5000 രൂപ പിഴ ഈടാക്കി. കളറോഡ് പാലത്തിന് സമീപത്തെ കഫെ ദിവാനിക്കാണ് ഇരിട്ടി നഗരസഭ പിഴയീടാക്കിയത്. നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡ് സിസിഎം രാജീവിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച നിലയില്‍ കണ്ടെത്തിയത്.
പിഎച്ച്‌ഐ സന്ദീപ്, ജീവനക്കാരായ യൂസഫ്, സന്തോഷ്, രാജേഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Breaking News
ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.
IRITTY
അപകടക്കെണിയായി നവീകരിച്ച ഇരിട്ടി-പേരാവൂർ റോഡ്

ഇരിട്ടി :നവീകരണം നടന്നതോടെ റോഡിൽ നിത്യവും ഉണ്ടാകുന്നത് നിരവധി അപകടങ്ങൾ. ആകെത്തകർന്ന് പൊട്ടിപ്പൊളിഞ്ഞ റോഡ് ഒരു പതിറ്റാണ്ടിന് ശേഷം നവീകരണ പ്രവർത്തി നടന്നതോടെ റോഡ് പൊങ്ങിയതും അരികുകളുടെ ഭാഗത്ത് വൻ ഗർത്തങ്ങൾ ഉണ്ടായതുമാണ് നിരന്തരം അപകടങ്ങൾക്കു കാരണമാകുന്നത്. എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്ബോൾ റോഡിൽ നിന്നും തെന്നിമാറി ഇത്തരം ഗർത്തങ്ങങ്ങളിൽ വീഴുന്നതാണ് അപകടങ്ങൾക്കിടയാക്കുന്നത്. നിത്യവും നിരവധി അപകടങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും മരണം ഒന്നും സംഭവിക്കാതെ യാത്രക്കാർ രക്ഷപ്പെടുന്നതിനാലാണ് വലിയ വാർത്തയാവാതെ പോകുന്നത്.
ഞായറാഴ്ച ഉച്ചയോടെ പേരാവൂർ ഭാഗത്തുനിന്നും വരികയായിരുന്ന സ്ത്രീകൾ അടങ്ങുന്ന കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് കാറിൽ ഉണ്ടായിരുന്നവർക്ക് പരുക്കേറ്റു. പയഞ്ചേരി വായനശാലക്കു സമീപം മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവേ റോഡരികിലെ കുഴിയിലേക്ക് കാറിന്റെ ടയർ ഇറങ്ങിപ്പോവുകയും സമീപം റോഡരികിൽ കൂട്ടിയിട്ട മൺകൂനയിൽ തട്ടി കാർ തലകീഴായി മറിയുകയും ചെയ്തു.
ഓടിക്കൂടിയ നാട്ടുകാരാണ് കാറിലുണ്ടായിരുന്നവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചത്. റോഡിന്റെ നവീകരണ പ്രവൃത്തി കഴിഞ്ഞിട്ട് രണ്ടു മാസം പിന്നിടുകയാണ്. റോഡിൻ്റെ അപകടാവസ്ഥ വാർത്തയായതോടെ ഇത്തരം കുഴികൾ മൂടുക എന്ന ലക്ഷ്യത്തോടെ റോഡരികിൽ പലയിടങ്ങളിലായി മണ്ണ് കൊണ്ടിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും പ്രവൃത്തികളൊന്നും നടന്നില്ല. രാപ്പകലില്ലാതെ മണിക്കൂറിൽ നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡിനോട് അധികൃതർ കാണിക്കുന്നത് വലിയ അനാസ്‌ഥയാണ്. നിത്യവും ഞങ്ങൾ അപകടങ്ങൾ കണ്ട് മടുത്തെന്നും ഇതിനു അടിയന്തിര പരിഹാരം കണമെന്നുമാണ് റോഡരികിലെ താമസക്കാരും പറയുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്