ജോസ്ഗിരി- ഉദയഗിരി – ആലക്കോട് – തളിപ്പറമ്പ് -കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് 31 മുതൽ പുനഃരാരംഭിക്കും

ജോസ്ഗിരി-കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് 31 മുതൽ പുനഃരാരംഭിക്കും.
രാത്രിയിൽ കണ്ണൂരിലെത്തുന്ന മലയോരവാസികളായ ട്രെയിൻയാത്രികർക്ക് ഏറെ ഗുണകരമാകുന്ന ബസാണിത്. രാത്രി പത്തിന് കണ്ണൂരിൽ നിന്ന് യാത്രയാരംഭിച്ച് അരിവിളഞ്ഞ പോയിലിൽ സർവീസ് അവസാനിപ്പിക്കും.
അടുത്ത ദിവസം രാവിലെ 7.10ന് അരിവിളഞ്ഞ പൊയിലിൽ നിന്ന് ജോസ് ഗിരിയിലേക്ക് പുറപ്പെടും. തുടർന്ന് 7.25 ജോസ് ഗിരിയിൽ നിന്ന് കണ്ണൂരിലേക്ക് യാത്ര തിരിക്കും.