Connect with us

Kannur

കുളമ്പുരോഗം; കുത്തിവെപ്പിന് 29 സ്ക്വാഡുകൾ

Published

on

Share our post

കണ്ണൂർ : ജില്ലയിൽ വ്യാഴാഴ്ച വരെ 122 മൃഗങ്ങളിൽ കുളമ്പുരോഗം സ്ഥിരീകരിച്ചു. കിടാരികളും കന്നുകുട്ടികളും ഉൾപ്പെടെ പശുക്കളിലാണ് രോഗം സ്ഥിരീകരിച്ചത്. കറവയുള്ള പശുക്കളും കൂട്ടത്തിലുണ്ട്. രോഗംബാധിച്ച് ആറ് മൃഗങ്ങൾ (രണ്ട് വീതം പശുക്കളും കിടാരികളും കന്നുകുട്ടികളും) ഇതുവരെ ചത്തു.

പയ്യന്നൂർ (രണ്ട്), ചിറക്കൽ (ഒന്ന്), കരിവെള്ളൂർ (മൂന്ന്) എന്നിങ്ങനെയാണ് മൃഗങ്ങൾ ചത്തത്. 1124 മൃഗങ്ങൾക്ക് ഇതുവരെ കുത്തിവെപ്പ് നൽകി. ഏകദേശം 2500 – 3000 മൃഗങ്ങൾക്ക് കുത്തിവെപ്പ് നൽകേണ്ടി വരുമെന്നും കുത്തിവെപ്പിനുള്ള മരുന്ന് നിലവിൽ സ്റ്റോക്കുണ്ടെന്നും അധികൃതർ അറിയിച്ചു.

കുത്തിവെപ്പ് നൽകുന്നതിനായി ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരുടെ 29 സ്ക്വാഡുകൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇൻസ്പെക്ടർമാർ വീടുകളിൽ എത്തിയാണ് കുത്തിവെപ്പ് നൽകുക. ഇതുവരെ കണ്ണൂർ കോർപ്പറേഷനിലും ചെങ്ങളായി, പയ്യന്നൂർ, ചെറുതാഴം, ശ്രീകണ്ഠപുരം, ചിറക്കൽ, മാട്ടൂൽ, ചെറുപുഴ, മാടായി, കരിവെള്ളൂർ, പിണറായി, കുഞ്ഞിമംഗലം പഞ്ചായത്തുകളിലുമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗബാധ സ്ഥിരീകരിച്ച പ്രദേശത്ത് നിന്ന് 2 മുതൽ 5 കിലോമീറ്റർ വരെ പരിധിയിലുള്ള മൃഗങ്ങൾക്ക് കുത്തിവെപ്പ് നൽകും. രോഗം ബാധിച്ച മൃഗങ്ങളിൽ കുത്തിവെപ്പ് ഫലപ്രദമാകില്ല. വേദന സംഹാരികളും അണുബാധ ഉണ്ടാകാതിരിക്കാൻ ആന്റിബയോട്ടിക് മരുന്നുകളും രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ടോണിക്കുകളും നൽകുകയാണ് പ്രതിവിധി. വ്രണങ്ങൾ ഉണങ്ങാൻ മരുന്നുകളും ആന്റി സെപ്റ്റിക് ഓയിൻമെന്റുകളും സഹായമാകും.

രോഗം ബാധിച്ച മൃഗങ്ങൾക്ക് മൃദുവായ ഭക്ഷണം മാത്രമേ നൽകാവൂ. കട്ടി കുറഞ്ഞ പുല്ലും ദ്രവരൂപത്തിലുള്ള ഭക്ഷണങ്ങളും നൽകുന്നതാണ് ഉചിതം. രോഗലക്ഷണങ്ങൾ പ്രകടമായാൽ അടിയന്തര ചികിത്സ ഉറപ്പ് വരുത്തണം. രോഗം ബാധിച്ച മൃഗങ്ങളുടെ ഭക്ഷണ അവശിഷ്ടങ്ങൾ മറവ് ചെയ്യുക, മറ്റു മൃഗങ്ങളുമായുള്ള ഇടപഴക്കം ഒഴിവാക്കുക, തൊഴുത്തും മറ്റും അണുനശീകരണം ചെയ്യുക തുടങ്ങിയ നിർദേശങ്ങൾ കർഷകർ കർശനമായി പാലിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.


Share our post

Kannur

കണ്ണൂർ സർവകലാശാലാ വാർത്തകൾ

Published

on

Share our post

കണ്ണൂർ: നോമിനൽ റോൾ/ഹാൾടിക്കറ്റ്

സർവ്വകലാശാലയുടെ ഭൂമിശാസ്ത്ര പഠനവകുപ്പിലെ, രണ്ടാം സെമസ്റ്റർ പി ജി ഡിപ്ലോമ ഇൻ ജിയോഇൻഫർമാറ്റിക്‌സ് ഫോർ സ്‌പേഷ്യൽ പ്ലാനിംഗ് (റെഗുലർ), മെയ് 2024 പരീക്ഷയുടെ നോമിനൽ റോൾ, ഹാൾടിക്കറ്റ് എന്നിവ  സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

സർവകലാശാലയുടെ കൊമേഴ്‌സ് & ബിസിനസ്സ് സ്റ്റഡീസ്  പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം. കോം. (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി  (സി. ബി. സി.എസ്. എസ്.)  (2023 അഡ്മിഷൻ / 2023 സിലബസ്), സപ്ലിമെന്ററി, മെയ്  2025 പരീക്ഷകളുടെ നോമിനൽ റോൾ, ഹാൾടിക്കറ്റ് എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദം: ആറാം സെമസ്റ്റർ പ്രോജക്റ്റ് റിപ്പോർട്ട് സമർപ്പണം

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദം (റഗുലർ – 2022 പ്രവേശനം,സപ്ലിമെന്ററി – 2020, 2021 പ്രവേശനം)  ഏപ്രിൽ 2025 സെഷൻ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ പ്രോജക്റ്റ് റിപ്പോർട്ട് 02.05.2025 (വെള്ളിയാഴ്ച) വൈകിട്ട് നാല് മണിക്കു മുൻപായി സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ് -ൽ സമർപ്പിക്കണം.

പ്രോജക്റ്റ് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.


Share our post
Continue Reading

Kannur

കരിമ്പത്ത് ഒരുങ്ങുന്നു ഫാം ടൂറിസത്തിന്റെ മധുര കാലം; പ്രവൃത്തി ഉടൻ പൂർത്തിയാവും

Published

on

Share our post

ലോകോത്തര നിലവാരമുള്ള ഫാം ടൂറിസ്റ്റ് കേന്ദ്രമാകാൻ കരിമ്പം ഫാം ഒരുങ്ങുന്നു. പരമ്പരാഗത കൃഷി രീതി നിലനിർത്തി ആധുനിക സങ്കേതിക വിദ്യകളിലൂടെ അത്യുൽപാദനശേഷി കൈവരിക്കാനും വിനോദ സഞ്ചാരികൾക്ക് പഠനത്തിന് അവസരമൊരുക്കാനും ലക്ഷ്യം വെച്ചാണ് ഫാം ടൂറിസം ഒരുങ്ങുന്നത്.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഫാം സന്ദർശന വേളയിൽ താമസിച്ചിരുന്ന ബംഗ്ലാവാണ് ഫാമിന്റെ പ്രധാന ആകർഷണീയത. 120 വർഷം പഴക്കമുള്ള ഫാമിൽ മനോഹരമായ നടപ്പാത, ഓപ്പൺ സ്റ്റേജ്, കുട്ടികളുടെ പാർക്ക് എന്നിവയുടെ നിർമാണം പൂർത്തിയായി വരികയാണ്. ഫാമിന്റെ നടുവിലൂടെ നിർമിക്കുന്ന കല്ലു പാകിയ ദീർഘ ദൂര നടപ്പാതയിലൂടെ നടന്നാൽ ഫാമിന്റെ മനോഹാരിതയും വർഷങ്ങൾ പഴക്കമുള്ള വൻ മരങ്ങളുടെ തണലും കാർഷിക സംസ്‌കൃതിയുടെ നാൾവഴികളും അനുഭവിച്ചറിയാനാകും. നബാർഡിന്റെ സഹായത്തോടെ ഗുണനിലവാരമുള്ള നടീൽ വസ്തുക്കളുടെ ഉൽപാദനത്തിനായി പോളി ഹൗസുകളും മഴമറയും ഇവിടെ നിർമിക്കുന്നുണ്ട്. ഫാമിന്റെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി നിർമിക്കുന്ന ചുറ്റുമതിലിന്റെയും ചെയിൻ ലിങ്കിന്റെയും നിർമാണവും പുരോഗമിക്കുകയാണ്.
കർഷകർക്ക് സമയബന്ധിതമായി ഗുണ നിലവാരമുള്ള നടീൽ വസ്തുക്കൾ ഉൽപാദിക്കുന്നതിന് മൂന്ന് ലക്ഷത്തോളം കുരുമുളക് തൈകളുടെ ഉൽപാദനവും ഫാമിൽ നടന്നുവരുന്നു. കൂടാതെ പന്നിയൂർ ഒന്ന് മുതൽ പത്ത് വരെയുള്ള കുരുമുളക് ഇനങ്ങൾ നാഗപതി രീതിയിൽ ഉൽപാദിപ്പിക്കുന്നുണ്ട്. ജില്ലയിലെ കൃഷി ഭവനുകളിലേക്ക് ഓണത്തിന് ഒരു മുറംപച്ചക്കറി എന്ന പദ്ധതിയ്ക്കായി ഒരു ഹെക്ടർ സ്ഥലത്ത് പാവൽ, പടവലം, താലോരി, വെള്ളരി, കുമ്പളം, മത്തൻ, ചീര എന്നിവയുടെ വിത്ത് ഉൽപാദിപ്പിച്ച് വരുന്നു.

കരിമ്പം ഫാമിനെ കാർബൺ ന്യൂട്രൽ ഫാമായി മാറ്റുന്നതിന്റെ ഭാഗമായി സംയോജിത കൃഷിയിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യൻ തേനീച്ചയുടെയും ചെറുതേനീച്ചയുടെയും കോളനികൾ സ്ഥാപിച്ച് തേൻ ഉൽപാദിപ്പിക്കുന്നുണ്ട്. ഹണി ഡ്രോപ്‌സ് കരിമ്പം എന്ന പേരിൽ തേൻ വിപണിയിലെത്തിയിട്ടുണ്ട്. കരിമ്പം ഫാമിലെ ടിഷ്യൂ കൾച്ചർ ലാബും വികസനത്തിന്റെ പാതയിലാണ്. വാഴയിൽ നേന്ത്രൻ, റോബസ്റ്റ്, സ്വർണ മുഖി എന്നിവ ടിഷ്യൂ കൾച്ചർ വഴി ഉൽപാദിപ്പിക്കുന്നുണ്ട്. ഇഞ്ചി, മഞ്ഞൾ എന്നിവയുടെ ഉൽപാദനം ലാബിൽ പരീക്ഷണത്തിലാണ്. ജില്ലയിലെ കൂൺ കർഷകരുടെ ആവശ്യകത കണക്കിലെടുത്ത് ചിപ്പിക്കൂൺ, പാൽകൂൺ എന്നിവയും ഉൽപാദിപ്പിക്കുന്നുണ്ട്. സ്യൂഡോമൊണാസ്, ട്രൈക്കോഡർമ, ബ്യുവേറിയ തുടങ്ങിയ വളങ്ങൾ കർഷകരുടെ ആവശ്യാനുസരണം ലഭ്യമാക്കി വരുന്നുണ്ട്. ജില്ലയിലെ കേര കർഷകർക്ക് ആത്മവിശ്വാസമേകി കൂമ്പ് ചീയലിനെതിരെ ഫലപ്രദമായ ട്രൈക്കോകേക്കും ഇവിടെ നിർമിക്കുന്നുണ്ട്.

ഇന്ത്യയിലെതന്നെ ഏറ്റവും പഴക്കമുള്ള ഫാമുകളിലൊന്നായ കരിമ്പം ഫാമിൽ എം.വി ഗോവിന്ദൻ മാസ്റ്റർ എം എൽ എയുടെ വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ഫാം ടൂറിസം പദ്ധതിക്കായി നീക്കിവെച്ചിട്ടുണ്ട്. ടൂറിസവും കൃഷിയും ഒരുമിപ്പിച്ച് വിനോദസഞ്ചാരത്തിന് പുതിയ തലം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫാം ടൂറിസത്തിന് രൂപം നൽകിയിട്ടുള്ളത്. ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ജനങ്ങളും ടൂറിസവും പരസ്പര പൂരകങ്ങളായി പ്രവർത്തിക്കുകയും ചെയ്യുന്ന ജനകീയ ടൂറിസത്തിന്റെ അനന്തസാധ്യതകളാണ് കരിമ്പം മുന്നോട്ടുവെക്കുന്നത്.


Share our post
Continue Reading

Kannur

കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഡംബര ക്രൂയിസ് യാത്ര

Published

on

Share our post

കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഏപ്രിൽ 19 ന് നടത്തുന്ന ആഡംബര ക്രൂയ്സ് പാക്കേജിൽ സീറ്റ് ഒഴിവുണ്ട്. ഡിജെ മ്യൂസിക് പ്രോഗ്രാം, ഫോർ സ്റ്റാർ കാറ്റഗറി ബുഫെ ഡിന്നർ, പ്ലേ തിയേറ്റർ എന്നിവയടങ്ങുന്നതാണ് പാക്കേജ്. ഫോൺ: 9497007857, 9895859721.


Share our post
Continue Reading

Trending

error: Content is protected !!