അഞ്ച്‌ വയസുകാരിയെ അസംകാരൻ തട്ടിക്കൊണ്ടുപോയി; സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന്

Share our post

ആലുവ തായിക്കാട്ടുകരയിൽ ബിഹാറി ദമ്പതികളുടെ മകളായ ആറുവയസ്സുകാരിയെ അസംകാരൻ തട്ടിക്കൊണ്ടുപോയി. ഗ്യാരേജിനുസമീപം മുക്കത്ത് പ്ലാസയിൽ താമസിക്കുന്ന മഞ്‌ജയ് കുമാറിന്റെയും നീതു കുമാരിയുടെയും മകൾ ചാന്ദ്നി കുമാരിയെയാണ് വീടിനുമുകളിൽ താമസിച്ചിരുന്ന അസം സ്വദേശി തട്ടിക്കൊണ്ടുപോയത്. തായിക്കാട്ടുകര യു.പി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിനിയാണ്.

വെള്ളി പകൽ മൂന്നിനാണ്‌ സംഭവം. ദമ്പതികൾ താമസിക്കുന്ന വീടിന് മുകൾനിലയിൽ രണ്ടുദിവസംമുമ്പാണ്‌ അസംകാരൻ താമസത്തിനെത്തിയത്‌. ഇയാളോടൊപ്പം പെൺകുട്ടി ഗ്യാരേജ് ബസ് സ്റ്റോപ്പിലേക്ക് നടന്നുപോകുന്ന സി.സി.ടി.വി ദൃശ്യം പൊലീസിന്‌ ലഭിച്ചു. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രാഥമിക അന്വേഷണത്തിൽ ഇയാൾ ബസിൽ തൃശൂരിലേക്ക് കടന്നതായി വിവരം ലഭിച്ചതായാണ് സൂചന. പൊലീസ്‌ വ്യാപക അന്വേഷണം നടത്തുന്നുണ്ട്‌. ബിഹാറുകാരായ ദമ്പതികൾ നാലുവർഷമായി ഇവിടെ താമസിച്ചുവരികയായിരുന്നു. ഇവർക്ക് മൂന്ന് മക്കൾകൂടിയുണ്ട്. ഏറ്റവും ഇളയ കുട്ടിയെയാണ് കാണാതായത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!