സൗജന്യ ഭവനപദ്ധതിയിലെ ആദ്യ സമുച്ചയത്തിന്റെ സമർപ്പണം 30ന്

കണ്ണൂർ: യു.എ.ഇ എടക്കാട് മഹൽ കൂട്ടായ്മ മഹല്ലിലെ നിർദ്ധന ഭവനരഹിതർക്കായി ഏർപ്പെടുത്തിയ സൗജന്യ ഭവനപദ്ധതിയിലെ ആദ്യ സമുച്ചയത്തിന്റെ സമർപ്പണം 30ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കടമ്പൂർ ചാത്തോത്ത് ജുമാമസ്ജിദിന് സമീപം വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങ് നിയമസഭ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ താക്കോൽ ദാനം നിർവഹിക്കും. മൂന്ന് കെട്ടിടങ്ങളിലായി ഒൻപത് ഫ്‌ളാറ്റുകളാണ് മഹൽ കൂട്ടായ്മയുടെ കീഴിൽ നിർമ്മിക്കുന്നത്.
വാർത്താ സമ്മേളനത്തിൽ എ.കെ മുസ്തഫ, കെ.പി. ഫൈസൽ, എ. മുഹമ്മദ് ശരീഫ്, എം.കെ. അബൂബക്കർ എന്നിവർ പങ്കെടുത്തു.