Social
അപരിചിതരിൽ നിന്ന് മക്കളെ കരുതാം,പഠിപ്പിക്കാം ഇക്കാര്യങ്ങൾ
മക്കൾ സ്‌കൂളിൽ പോകുമ്പോൾ, കളിക്കാൻ ഇറങ്ങുമ്പോൾ, ബന്ധുക്കളുടെ വീടുകൾ സന്ദർശിക്കുമ്പോൾ എന്നുവേണ്ട ഓരോ നിമിഷവും അവർ സുരക്ഷിതരാണോ എന്ന ആശങ്ക രക്ഷിതാക്കളെ അലട്ടി കൊണ്ടിരിക്കും. കുട്ടികളുടെ സുരക്ഷക്കായി പറ്റാവുന്നതെല്ലാം ചെയ്യാൻ മാതാപിതാക്കൾ ശ്രമിക്കാറുമുണ്ട്.
ഇക്കാര്യത്തിൽ കുട്ടികൾക്കും പങ്കുണ്ട്, ഇതിനായി ചെറിയ പ്രായത്തിൽ തന്നെ അവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച്, അപരിചിതരായ ആളുകളുമായി ഇടപെടുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണെന്ന് അവരെ പഠിപ്പിച്ചിരിക്കണം.
സ്‌കൂളിൽ നിന്ന് മടങ്ങുന്ന വഴി അച്ഛനും അമ്മയും പറഞ്ഞിട്ട് കൂട്ടിക്കൊണ്ടു പോകാൻ വന്നതാണ് എന്ന് പറഞ്ഞ് അടുത്തേക്ക് വരുന്ന ആളുകളെ കുറിച്ച് കുട്ടിക്ക് അപായ സൂചന നൽകണം. ഇങ്ങനെ ആരെങ്കിലും സമീപിച്ചാൽ അവർക്കൊപ്പം പോകരുതെന്നും ഉടനെ അടുത്തുള്ള മുതിർന്നവരെ വിവരം അറിയിക്കണമെന്നും കുട്ടിയെ പഠിപ്പിക്കണം.
അത്തരം ആളുകളെ വിശ്വസിക്കരുതെന്നും അവർ പറയുന്നത് പോലെ ചെയ്യരുതെന്നും കുട്ടിക്ക് സ്വയം തോന്നുന്ന തലത്തിലേക്ക് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തണം. അപരിചിതനായ ഒരു വ്യക്തി ഏത്രമാത്രം സ്‌നേഹത്തോടെ ഇടപെട്ടാലും അവരിൽ നിന്ന് ഒന്നും സ്വീകരിക്കരുതെന്ന് കുട്ടിക്ക് പറഞ്ഞ് കൊടുക്കണം.
ഇത് കുട്ടികളെ ശീലിപ്പിക്കുകയും വേണം. വഴിയിൽ പരിചയപ്പെടുന്ന ആളുകൾ നീട്ടുന്ന മിഠായികളും പലഹാരങ്ങളും കണ്ട് ആകർഷിക്കപ്പെടാതെ നോക്കാൻ കുട്ടികൾക്ക് പരിശീലനം നൽകണം.
പരിചയമില്ലാത്ത ആളുകൾ സ്പർശിച്ചാൽ ഉടൻ മുതിർന്നവരെ ഇക്കാര്യം അറിയിക്കണമെന്ന ചിന്ത കുട്ടികളിൽ വളർത്തി എടുക്കണം. ഗുഡ് ടച്ച്, ബാഡ് ടച്ച് എന്താണെന്നും ഇത്തരം അനുഭവങ്ങൾ നേരിട്ടാൽ ഒരു കാരണവശാലും മറച്ച് വയ്ക്കരുതെന്നും അവർക്ക് പറഞ്ഞ് കൊടുക്കണം. ആരെങ്കിലും പിടിച്ചു കൊണ്ടു പോകാൻ നോക്കിയാൽ ഉച്ചത്തിൽ നിലവിളിച്ച് സഹായം തേടണമെന്നും കുട്ടികളോട് പറയണം.
കൂട്ടുകാർ പറഞ്ഞാൽ പോലും രക്ഷിതാക്കളിൽ നിന്ന് ഒരു കാര്യവും മറച്ചു വയ്ക്കരുതെന്ന് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കണം. പലപ്പോഴും അക്രമികൾ രഹസ്യം സൂക്ഷിക്കാനുള്ള കുട്ടികളുടെ താത്പര്യത്തെ മുതലെടുക്കാറുണ്ട്. ഇതിന്റെ ഗൗരവവും പരണിത ഫലവും പറഞ്ഞ് കൊടുത്താലെ രഹസ്യങ്ങൾ വില്ലനാണെന്ന് അവർക്ക് ബോധ്യപ്പെടുകയുള്ളു.
കുട്ടികൾ മനസ്സ് തുറക്കുമ്പോൾ അവരെ പേടിപ്പിക്കുന്നതും വഴക്ക് പറയുന്നതും വീണ്ടും അത്തരം സാഹചര്യങ്ങളിൽ പേടി മൂലം രക്ഷിതാക്കളെ സമീപിക്കാതിരിക്കാൻ കാരണമാകും. അതുകൊണ്ട് സമചിത്തതയോടെ വേണം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ.
Social
വാട്‌സാപ്പില്‍ തന്നെ ഡോക്യുമെന്റ് സ്‌കാന്‍ ചെയ്ത് അയക്കാം- ഉപകാരപ്രദമായ പുതിയ ഫീച്ചര്‍ പരിചയപ്പെടാം
ആഗോള തലത്തില്‍ 200 കോടിയിലേറെ ഉപഭോക്താക്കളുള്ള മെസേജിഭ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഈ മെസേജിങ് ആപ്പില്‍ നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ഉപഭോക്താക്കള്‍ക്കായി പുതിയൊരു സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഇനി വാട്‌സാപ്പിലെ ക്യാമറ ഉപയോഗിച്ച് ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനാവും. നേരത്തെ ഇതിനായി മറ്റ് ആപ്പുകളെ ആശ്രയിക്കേണ്ടിയിരുന്നു. പ്രിന്റ് ചെയ്തതോ എഴുതിയതോ ആയ ഒരു പേപ്പര്‍ സ്‌കാന്‍ ചെയ്ത് പിഡിഎഫ് രൂപത്തില്‍ മറ്റൊരാള്‍ക്ക് അയച്ചുകൊടുക്കുന്നതിനും ഈ സൗകര്യം സഹായിക്കും.
വാട്‌സാപ്പില്‍ എങ്ങനെ ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാം?
വാട്‌സാപ്പില്‍ ഒരു ചാറ്റ് വിന്‍ഡോ തുറക്കുക
ഇടത് ഭാഗത്ത് താഴെ ആയുള്ള + ബട്ടണ്‍ ടാപ്പ് ചെയ്യുക
ഡോക്യുമെന്റില്‍ ടാപ്പ് ചെയ്യുക
അപ്പോള്‍ സ്‌കാന്‍ ഡോക്യുമെന്റ് ഓപ്ഷന്‍ കാണാം
അതില്‍ ടാപ്പ് ചെയ്താല്‍ ക്യാമറ തുറക്കും.
ഏത് ഡോക്യുമെന്റാണോ പകര്‍ത്തേണ്ടത് അതിന് നേരെ ക്യാമറ പിടിച്ചതിന് ശേഷം ക്ലിക്ക് ചെയ്യുക.
മുഴുവന്‍ പേജുകളും ഈ രീതിയില്‍ പകര്‍ത്തി ക്കഴിഞ്ഞാല്‍ Save ബട്ടണ്‍ ടാപ്പ് ചെയ്യുക.
നിങ്ങള്‍ സ്‌കാന്‍ ചെയ്ത പേജുകള്‍ പിഡിഎഫ് രൂപത്തില്‍ അയക്കാനുള്ള ഓപ്ഷന്‍ കാണാം.
സെന്റ് ബട്ടണ്‍ ടാപ്പ് ചെയ്താല്‍ ഈ ഡോക്യുമെന്റ് മറുവശത്തുള്ളയാള്‍ക്ക് ലഭിക്കും.
Social
‘വാട്‌സ്ആപ്പ് കേശവൻ മാമന്മാരുടെ പണികൾ ഇനി നടക്കില്ല’; റിവേഴ്‌സ് ഇമേജ് സെർച്ച് ഓപ്ഷനുമായി പുതിയ അപ്‌ഡേറ്റ്
വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് വ്യാജ ചിത്രങ്ങളും വ്യാജ വിവരങ്ങളും വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിക്കുന്നത്. പലപ്പോഴും ഉറവിട കേന്ദ്രം ഏതാണെന്ന് പോലും ഉറപ്പിക്കാതെ പലതരം ചിത്രങ്ങൾ വാട്‌സ്ആപ്പിലൂടെ പ്രചരിക്കാറുണ്ട്.ഇപ്പോഴിതാ ഇത്തരം തലവേദനകൾ അവസാനിപ്പിക്കാനായി പുതിയ ഫീച്ചറുമായി എത്തുകയാണ് വാട്‌സ്ആപ്പ്. വാട്‌സ്ആപ്പിൽ എത്തുന്ന ചിത്രങ്ങൾ നേരിട്ട് ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് സെർച്ചിന് ഉപയോഗിക്കാൻ സാധിക്കുന്ന ഫീച്ചറാണ് പുതിയതായി തുടങ്ങുന്നത്.വാട്‌സ്ആപ്പ് വെബിലാണ് പുതിയ ഫീച്ചർ ആരംഭിച്ചിരിക്കുന്നത്. ഇതിലൂടെ വാട്‌സ്ആപ്പിൽ എത്തുന്ന ഇമേജുകളുടെ ആധികാരികത വളരെ എളുപ്പത്തിൽ പരിശോധിക്കാനും കണ്ടെത്താനും സാധിക്കും. വാട്ട്സ്ആപ്പ് വെബ് ബീറ്റ വേർഷനാണ് പുതിയ അപ്‌ഡേറ്റ് നൽകിയിരിക്കുന്നതെന്ന് വാട്ട്സ്ആപ്പ് ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റായ WABetaInfo റിപ്പോർട്ട് ചെയ്തു.
Social
വാട്‌സാപ്പ് ഉപയോഗിക്കുന്നവർ ആണോ നിങ്ങൾ; എങ്കിൽ ഈ കാര്യങ്ങൾ പരിശോധിക്കണം
സന്ദേശങ്ങളും ചിത്രങ്ങളും ഔദ്യോഗിക രേഖകളും ശബ്‌ദ സന്ദേശങ്ങളും കോളുകളും അങ്ങനെ ജീവിതവുമായി അടുത്തുനിൽക്കുന്ന ഒരുപാട് കാര്യങ്ങൾ മറ്റുള്ളവരിലേക്ക് കൈമാറാനുള്ള ഒരു ഒറ്റമൂലിയാണ് നമുക്ക് വാട്‌സാപ്പ്. മെറ്റയുടെ ഈ മെസഞ്ചർ ആപ്പ് നമ്മൾ മനുഷ്യർ തമ്മിലെ ബന്ധത്തെ വളർത്താൻ ചെയ്യുന്ന സേവനം ചില്ലറയല്ല. ഇപ്പോഴിതാ പുതുവർഷത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വാട്‌സാപ്പ് ഉപഭോക്താക്കൾക്ക് ഒരു പ്രധാന മുന്നറിയിപ്പ് വന്നിരിക്കുകയാണ്.അടുത്തവർഷം ആദ്യം മുതൽ ചില ഫോണുകളിൽ വാട്‌സാപ്പ് ലഭ്യമാകാതെയാകും. പ്രധാനമായും ഐഫോണുകളിലാണ് ഇത്. ഐഫോൺ ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച് വാട്‌സാപ്പ് സന്ദേശങ്ങൾ അയച്ചുകഴിഞ്ഞു. ഐഫോണിന്റെ ഈ വേർഷനിൽ അടുത്ത വർഷം മുതൽ വാട്‌സാപ്പ് ലഭിക്കില്ല എന്ന്തന്നെയായിരുന്നു സന്ദേശം. ഐഒഎസ് 12 മുതലുള്ളവയിലാണ് ഇപ്പോൾ വാട്‌സാപ്പ് പ്രവർത്തിക്കുക. എന്നാൽ മേയ് അഞ്ച് മുതൽ ഐഒഎസ് 15.1 മുതലുള്ളവയിലേ വാട്‌സാപ്പ് പ്രവർത്തിക്കൂ. ചില ആപ്പിൾ ഫോണുകളിൽ ഐ.ഒ.എസ് 15.1ലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ കഴിയും. ഈ ഫോണുകളിൽ ആദ്യം സെറ്റിംഗ്‌സ് എടുക്കുക ശേഷം ജനറൽ എന്നതിൽ ക്ളിക്ക് ചെയ്‌ത് സോഫ്‌റ്റ്‌വെയർ അപ്ഡേറ്റ് ചോദിക്കുമ്പോൾ അത് നൽകുക. വരും വർഷത്തിൽ വാട്‌സാപ്പ് ലഭിക്കുന്നത് അവസാനിക്കുന്ന ഫോണുകൾ ഐഫോൺ 5എസ്, ഐഫോൺ 6, ഐ ഫോൺ 6 പ്ളസ് എന്നിവയാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു