കെൽട്രോണിന്റെ തലശേരി നോളജ് സെന്ററിൽ സീറ്റൊഴിവ്
കെൽട്രോണിന്റെ തലശ്ശേരി നോളജ് സെന്ററിൽ ഗ്രാഫിക് ഡിസൈനിങ്, എഡിറ്റിങ് ആന്റ് ആനിമേഷൻ ഉൾപ്പെടുന്ന പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകളിലേക്കും ഡിപ്ലോമ ഇൻ ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിങ്, ഡി.സി.എ, വേഡ് പ്രോസസിങ് ആന്റ് ഡാറ്റാ എൻട്രി, ടാലി വിത്ത് എം.എസ് ഓഫീസ് കോഴ്‌സുകളിലും സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിറ്റുകളുമായി നേരിട്ട് ഹാജരാകുക. കൂടുതൽ വിവരങ്ങൾ കെൽട്രോൺ നോളേജ് സെന്റർ, മൂന്നാം നില, സഹാറ സെന്റർ, എ.വി.കെ നായർ റോഡ്, തലശ്ശേരി, എന്ന വിലാസത്തിൽ ലഭിക്കും. ഫോൺ: 0490 2321888, 9400096100.
കെൽട്രോൺ ജേണലിസം പഠനം
കെൽട്രോൺ നടത്തുന്ന ഒരു വർഷത്തെ മാധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2023-24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ് മീഡിയ ജേണലിസം, ടെലിവിഷൻ ജേണലിസം, സോഷ്യൽ മീഡിയ ജേണലിസം, മൊബൈൽ ജേണലിസം, ഡാറ്റാ ജേണലിസം, ആങ്കറിങ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിങ് തുടങ്ങിയവയിലാണ് പരിശീലനം. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 30 വയസ്. അപേക്ഷ ആഗസ്റ്റ് 10നകം കോഴിക്കോട് കെൽട്രോൺ നോളജ് സെന്ററിൽ ലഭിക്കണം. ഫോൺ: 9544958182