KELAKAM
ആദിവാസി പുനരധിവാസം: ശാശ്വത പരിഹാരം തേടി ആദിവാസി-ദലിത് സംഘടനകൾ

കേളകം: ആറളം ഫാം ഉൾപ്പെടെ ആദിവാസി പുനരധിവാസ മേഖലകളിലെ അതിജീവന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം തേടി ആദിവാസി-ദലിത് സംഘടന നേതാക്കൾ ചീഫ് സെക്രട്ടറിക്ക് മുമ്പിൽ പരാതികളുടെ പട്ടിക നിരത്തി. മുഖ്യമായും ആറളം ഫാമിലെ വാഗ്ദാന ലംഘനങ്ങളുടെ കഥയാണ് ഇവർക്ക് പറയാനുണ്ടായിരുന്നത്.
ഏക്ത പരിഷത്ത് സ്ഥാപകൻ ഡോ. പി.വി. രാജഗോപാലിന്റെ നേതൃത്യത്തിൽ അരിപ്പ-ചെങ്ങറ-ആറളം ഫാം ഭൂ സമരങ്ങളെ പ്രതിനിധീകരിച്ച് ശ്രീരാമൻ കൊയ്യോൻ, തോട്ടപ്പള്ളി കരിമണൽ വിരുദ്ധ സമര സമിതി ചെയർമാൻ സുരേഷ്, ഡോ. സജിത, പി.വൈ. അനിൽ തുടങ്ങിയവർ ചീഫ് സെക്രട്ടറി ഡോ. വി. വേണുവുമായി ചർച്ചനടത്തിയ സംഘത്തിലുണ്ടായിരുന്നു.
ആറളം ഫാമിൽ ആദിവാസി കുടുംബങ്ങൾ കാട്ടാന ശല്യത്തിൽ ജീവ ഭയത്തിലാണ്. നാളിതുവരെ 14 ആദിവാസികളുടെ ജീവനുകളാണ് പൊലിഞ്ഞത്. ആയിരത്തിലേറെ കുടുംബങ്ങളാണ് ഫാം വിട്ടൊഴിയാൻ നിർബന്ധിതമായത്.
ആദിവാസി പുനരധിവാസത്തിന് 42 കോടി ടി.എസ്.പി ഫണ്ട് നൽകി ഏറ്റെടുക്കുമ്പോൾ ഫാമിലെ മുഴുവൻ ലാഭവും ആദിവാസി പുനരധിവാസത്തിന് ചെലവഴിക്കുമെന്നും തൊഴിലവസരങ്ങൾ ആദിവാസികൾക്കായി മാറ്റിവെക്കുമെന്നുമായിരുന്നു ധാരണ.
എന്നാൽ ആദിവാസി കുടുംബങ്ങളിൽ ഉന്നത ബിരുദം നേടിയ അഭ്യസ്തവിദ്യർ ധാരാളം ഉണ്ടെന്നിരിക്കെ ഫാമിലെ ക്ലറിക്കൽ തസ്തിക മുതൽ മുകളിലുള്ള ഒഴിവുകളിൽ ആദിവാസികൾ അല്ലാത്തവരെയാണ് നിയമിക്കുന്നത്ത്.
ആറളം ഫാം ആദിവാസി സ്വയം ഭരണ മേഖലയായി പ്രഖ്യാപിക്കാൻ സാധിക്കുന്ന സാഹചര്യമുണ്ടെന്നിരിക്കെ സർക്കാർ ചില പ്രാഥമിക ആലോചനകൾ നടത്തിയെന്നൊഴിച്ചാൽ തുടർ നടപടികൾ ഉണ്ടായിട്ടില്ല. ആറളം ഫാമിലെ തൊഴിലാളികൾക്ക് ഒമ്പത് മാസമായി ശമ്പളമില്ല തുടങ്ങിയ വിഷയങ്ങൾ നേതാക്കൾ ചീഫ് സി ക്രട്ടറി യെ ധരിപ്പിച്ചു.
നിർദേശങ്ങൾ
*ആറളം ഫാമിലെ ആദിവാസി കുടുംബങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിന് ആനമതിൽ നിർമാണം സമയബന്ധിതമാ യി പൂർത്തീകരിക്കുക.
*ആനഭീതി മൂലം ഫാം വിട്ടൊഴിയാൻ നിർബന്ധിതരായ ഭൂരിഭാഗം വരുന്ന പണിയ കുടുംബങ്ങളുടെ നിലവിലുള്ള പട്ട യം റദ്ദ് ചെയ്യുന്നതിന് കലക്ടർ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കി കുടുംബങ്ങളേയോ അവരുടെ അവകാശികളേ യോ ഫാമിൽ തിരികെ എത്തിക്കുക.
*ആറളം ഫാമിലെ മുഴുവൻ നിയമനങ്ങളും ആദിവാസികൾക്കായി സംവരണം ചെയ്യുക.
*ആറളം ഫാമിലെ തൊഴിലാളികൾക്ക് ഒമ്പത് മാസമായി മുടങ്ങിയ ശമ്പള കുടിശ്ശിക ഉടൻ വിതരണം ചെയ്യുക.
*ഫാം ഒമ്പതാം ബ്ലോക്ക് വളയഞ്ചാലിൽ ആദിവാസികളുടെ മുൻകൈയ്യിൽ പ്രവർത്തിക്കുന്ന മുത്തപ്പൻ മടപുരക്കും, ഗോത്രാചാര ആരൂഢസ്ഥാനവും ഉൾകൊള്ളുന്ന ഭൂമിക്ക് പട്ടയം നൽകുക.
*ആദിവാസികളുടെ കൈവശമുള്ള ശേഷിക്കുന്ന ഭൂമിക്കുകൂടി പട്ടയം നൽകുക.
*ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ മുഴുവൻ ബ്ലോക്കുകളിലും ആധുനിക രീതിയിലുള്ള ശ്മശാനം നിർമിക്കുക.
*ആറളം ഫാം ആദിവാസി ഭൂമി ടൂറിസത്തിന്റെ മറവിൽ പിടിച്ചെടുക്കാനുള്ള നടപാടി ഒഴിവാക്കുക.
*കണ്ണൂർ ജില്ലയിൽ അയ്യായിരത്തിലേറെ ആദിവാസി കുടുംബങ്ങൾ ഭൂരഹിതരായി അവശേഷിക്കെ, നടീൽ വസ്തുക്കളുടെ നഴ്സറിക്ക് അത്യാവശ്യം ഭൂമി മാറ്റിവെച്ച് ബാക്കി ആദിവാസികൾക്ക് വിതരണം ചെയ്യുക.
KELAKAM
കശുമാവ് തോട്ടം; വിളവെടുക്കുന്നത് മുള്ളൻപന്നികൾ


കേളകം: കർഷകരെ ദുരിതത്തിലാഴ്ത്തി കശുമാവ് തോട്ടങ്ങളിൽ മുള്ളൻപന്നികളും വ്യാപകമായി വിളവെടുക്കുന്നു. കൃഷിയിടങ്ങളിൽ വിളകൾ നശിപ്പിച്ച് മുള്ളൻ പന്നികൾ പെരുകുന്നതായി കർഷകർ പരിതപിക്കുകയാണ്. കൃഷിയിടങ്ങളിൽ മുള്ളൻപന്നിയുടെ ശല്യം രൂക്ഷമായതോടെ കശുവണ്ടി കർഷകർ വലിയ ദുരിതത്തിലാണ്.കശുവണ്ടി ശേഖരിക്കാൻ എത്തുമ്പോഴെക്കും കശുവണ്ടി പകുതി ഭാഗം മുള്ളൻ പന്നി ഭക്ഷിച്ചിരിക്കും. ഇത്തരത്തിൽ ആഴ്ചയിൽ കിലോ കണക്കിന് കശുവണ്ടിയാണ് മുള്ളൻപന്നി ഭക്ഷിച്ച് നശിപ്പിക്കുന്നത്. ഇതോടെ വില കുറവിൽ ഏറ്റ പ്രഹരം കൂടാതെ മുള്ളൻപന്നിയുടെ നിരന്തര ശല്യം കൂടിയാകgമ്പോൾ കർഷകർ ദുരിതത്തിലാവുകയാണ്.രാത്രികാലങ്ങളിൽ വീഴുന്ന കശുവണ്ടി മുഴുവൻ മുള്ളൻ പന്നികൾ കാർന്ന് തിന്നുന്നതിനാൽ കർഷകർക്ക് കനത്ത നഷ്ടമാണ്. വനാതിർത്തികളോട് ചേർന്ന പ്രദേശങ്ങളിലാണ് മുള്ളൻപന്നികളുടെ വിഹാരം. ശാന്തിഗിരി, കരിയങ്കാപ്പ്, മേമല, ആറളം ഫാം എന്നിവിടങ്ങളിലെ കശുവണ്ടി ഇപ്പോൾ കൂടുതൽ വിളവെടുക്കുന്നത് മുള്ളൻ പന്നിയാണെന്ന് കർഷകർ.
KELAKAM
വിപിൻ ജോസഫ് കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി


കേളകം : തലശ്ശേരി അതിരൂപതയിൽ നിന്നും കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറിയായി വിപിൻ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന വാർഷിക സെനറ്റ് സമ്മേളന യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സമ്മേളനത്തിൽ 32 രൂപതകളിൽ നിന്നായി 256 രൂപത നേതാക്കൾ പങ്കെടുത്തു. കേളകം സ്വദേശിയായ വിപിൻ ജോസഫ് കെ.സി.വൈ.എം തലശ്ശേരി അതിരൂപത പ്രസിഡന്റ് , സംസ്ഥാന സിൻഡിക്കേറ്റ് അംഗം, കെ.സി.ബി.സി ജാഗ്രത സമിതി അംഗം, അതിരൂപത രാഷ്ട്രീയകാര്യ സമിതി അംഗം, കേന്ദ്രസർക്കാർ നെഹ്റു യുവകേന്ദ്ര പേരാവൂർ ബ്ലോക്ക് കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2022-ൽ തലശ്ശേരി അതിരൂപതയിലെ മികച്ച യുവജന പ്രവർത്തകനുള്ള അവാർഡ് ജേതാവാണ്. കേളകത്തെ മാറുകാട്ടുകുന്നേൽ ജോസഫിന്റെയും വത്സമ്മയുടെയും മകനായ വിപിൻ പേരാവൂർ സെയ്ൻ്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ ജീവനക്കാരനാണ്.
KELAKAM
ഇല്ലായ്മകൾ മാത്രം കൂട്ടിനുള്ള രാമച്ചി ആദിവാസി നഗറിലേക്കുള്ള പാതതെളിച്ച് ജനകീയ കൂട്ടായ്മയുടെ കരുത്ത്


കേളകം : കേളകം ഗ്രാമപഞ്ചായത്തിൽ കരിയംകാപ്പ് രാമച്ചി നഗറിലേക്കുള്ള റോഡ് നാട്ടുകാരുടെ സഹായത്തോടെ ഗതാഗത യോഗ്യമാക്കി. നിരവധിതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും തകർന്നടിഞ്ഞ പാത തെളിച്ച് ഗതാഗതയോഗ്യമാക്കാതെ വർഷങ്ങളായി ദുരിതയാത്ര നടത്തുകയായിരുന്നു പ്രദേശവാസികൾ.ശാന്തിഗിരിവാർഡ് മെമ്പർ സജീവൻ പാലുമ്മി, അശോകൻ വക്കീൽ, മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസ് ജീവനക്കാർ, പ്രവീൺ താഴത്തെ മുറി, വിനീഷ് വേലേരി, രാമച്ചി ആദിവാസി നഗർ നിവാസികൾ, പി.എ സലാം അടക്കാത്തോട് തുടങ്ങി നാട്ടുകാർ കൈകോർത്തതോടെ പാത ഗതാഗത യോഗ്യമായി.മാവോവാദികൾ അടിക്കടി വന്നു പോയി കൊണ്ടിരുന്ന സങ്കേതം കൂടി ആയിരുന്നു രാമച്ചി. ഇപ്പോൾ രാമച്ചി സംങ്കേതത്തിൽ വാഹനം ശാന്തിഗിരി ചുറ്റി ആണ് എത്തിചേരുന്നത്. കരിയം കാപ്പ്പാത ഗതാഗത യോഗ്യമാക്കിയാൽ നാല് കിലോമീറ്റർ യാത്ര ചെയ്തൽ രാമച്ചി സംങ്കേതത്തിൽ എത്തച്ചേരും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്