ചെവിടിക്കുന്നിൽ പുഴയിലെ കോൺക്രീറ്റ് തടയണയിൽ അപകടമുയർത്തി വീണ്ടും മരത്തടികൾ

പേരാവൂർ: ചെവിടിക്കുന്നിൽ കാഞ്ഞിരപ്പുഴയിലെ കോൺക്രീറ്റ് തടയണയിൽ മരത്തടികളും മറ്റു മാലിന്യങ്ങളും വീണ്ടും കുരുങ്ങിക്കിടന്ന് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നു.സമീപത്തെ വീട്ടുപറമ്പുകളിൽ വെള്ളം കയറി കൃഷിനാശവും വീടുകൾക്ക് ഭീഷണിയുമാവുന്നുണ്ട്.
കഴിഞ്ഞ ഒരുൾപൊട്ടലിൽ തടയണയിൽ കുരുങ്ങിയ മരത്തടികൾ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫയർഫോഴ്‌സും ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡും കൂടി നീക്കം ചെയ്തത്.
ഇത്തവണ കൂടുതൽ മരക്കൊമ്പുകൾ തടയണയിൽ കുരുങ്ങിക്കിടക്കുന്നുണ്ട്.പേരാവൂർ പഞ്ചായത്തിലെ പത്ത്,പതിനൊന്ന് വാർഡുകളിലുൾപ്പെടുന്ന ഏതാനും വീടുകൾക്കും കൃഷിഭൂമികൾക്കുമാണ് മരത്തടികൾ കുരുങ്ങിക്കിടക്കുന്നത് അപകടഭീഷണിയാവുന്നത്.