കണ്ണൂർ ജില്ലയിലെ ക്വാറി പ്രവർത്തന നിരോധനം നീക്കി

കണ്ണൂർ: കണ്ണൂർ ജില്ലയിലെ ക്വാറി പ്രവർത്തന നിരോധനം നീക്കി. നിലവിൽ ജില്ലയിൽ മഴ കുറഞ്ഞിട്ടുള്ളതിനാലും കാലാവസ്ഥ മുന്നറിയിപ്പുകളൊന്നും നിലവില്ലാത്തതിനാലും ജില്ലയിലെ ക്വാറി പ്രവർത്തങ്ങൾക്കും മൈനിംഗ് പ്രവർത്തനങ്ങൾക്കും ഏർപ്പെടുത്തിയിട്ടുള്ള നിരോധനം ജൂലൈ 28 വരെയാക്കി ചുരുക്കി ജില്ലാ കളക്ടർ ഉത്തരവായി. ജില്ലയില്‍ മഴ ശക്തമായി ഉണ്ടായിരുന്ന സാഹചര്യത്തില്‍ അപകട സാധ്യത ഒഴിവാക്കുന്നതിലേക്കായി എല്ലാ കരിങ്കല്‍ ക്വാറികളുടേയും ചെങ്കല്‍ ക്വാറികളുടേയും പ്രവര്‍ത്തനവും ക്രഷര്‍ അടക്കമുള്ള എല്ലാ മൈനിംഗ് അനുബന്ധ പ്രവര്‍ത്തനങ്ങളും ദുരന്ത നിവാരണ നിയമ പ്രകാരം ജൂലൈ 30 വരെ നിരോധിച്ചിരുന്നു. ഈ നിരോധനമാണ് ഇപ്പോൾ നീക്കിയത്. ക്വാറികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ദേശീയ പാതയുടേതുൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നതിനാലും മഴ കുറഞ്ഞ സാഹചര്യത്തിലുമാണ് പുതിയ ഉത്തരവ്.