പ്ലസ് വൺ: ട്രാൻസ്ഫർ അലോട്മെന്റ് അപേക്ഷ 29ന് ഉച്ചക്ക് രണ്ട് മുതൽ

Share our post

തിരുവനന്തപുരം: ഈ വർഷം പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ട്രാൻസ്ഫർ അലോട്ട്മെന്റിന് ജൂലൈ 29ന് ഉച്ചയ്ക്ക് 2മണി മുതൽ അപേക്ഷിക്കാം. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷമുള്ള മെറിറ്റ് സീറ്റുകളുടെയും മാനേജ്മെന്റ് ക്വാട്ടയിലെ ഒഴിവ് സീറ്റുകളുടെയും അധികമായി അനുവദിച്ച 97 താൽക്കാലിക ബാച്ചുകളിലെ സീറ്റുകളുടെയും അടിസ്ഥാനത്തിലുള്ള വേക്കൻസി ലിസ്റ്റ് ജൂലൈ 29ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് പ്രസിദ്ധീകരിക്കും.

ഇതുവരെ ഏകജാലക സംവിധാനത്തിൽ, മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ട്രാൻസ്ഫറിന് അപേക്ഷിക്കാം. പ്രവേശനം നേടിയ ജില്ലക്കകത്ത് സ്കൂൾ മാറ്റത്തിനോ, കോമ്പിനേഷൻ മാറ്റത്തിനോ, കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ അപേക്ഷിക്കാം. കാൻഡിഡേറ്റ് ലോഗിനിലെ Apply for School/Combination Transfer എന്ന ലിങ്കിലൂടെ ജൂലൈ 29 ന് ഉച്ചയ്ക്ക് 2മുതൽ ജൂലൈ 31ന് വൈകിട്ട് 4 മണിവരെ ഓൺലൈൻ ആയി അപേക്ഷ നൽകാം. കൂടുതൽ വിശദാംശങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ https://hscap.kerala.gov.in ൽ ലഭ്യമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!