ഖാദി ഓണം മേള ഓഗസ്റ്റ് രണ്ട് മുതൽ ; 30 ശതമാനം വരെ റിബേറ്റ്

Share our post

കണ്ണൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഓണത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന മേള ഓഗസ്റ്റ് 2 മുതൽ 27 വരെ നടക്കും.

മേളയിൽ ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെ റിബേറ്റ്, സർക്കാർ -അർധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപയുടെ ക്രെഡിറ്റ് സൗകര്യം എന്നിവ ലഭിക്കും.

ചുരുങ്ങിയത് 1000 രൂപയുടെ സാധനങ്ങൾ വാങ്ങുന്നവരിൽ നിന്ന് നറുക്കെടുത്ത് ഒന്നാം സമ്മാനമായി ടാറ്റ ടിയാഗോ ഇലക്ട്രിക് കാറും രണ്ടാം സമ്മാനമായി ഓല ഇലക്ട്രിക് സ്‌കൂട്ടറും മൂന്നാം സമ്മാനമായി ഓരോ ജില്ലക്കും ഓരോ പവൻ വീതവും നൽകും. ഇത്തവണ ഓണത്തിന് ‘പാപ്പീലിയോ’ എന്ന ബ്രാൻഡ് നെയിമിൽ ഉള്ള ഡിസൈനർ വസ്ത്രങ്ങളാണ് മുഖ്യ ആകർഷണം.

കോട്ടൺ, സിൽക്ക്, ഖാദി പോളി വസ്ത്രം, വുളൻ ഖാദി തുടങ്ങി വിവിധയിനം തുണികളിൽ നിർമ്മിച്ച ചുരിദാർ ടോപ്പുകൾ, ഷർട്ടുകൾ, കുഞ്ഞുടുപ്പുകൾ, കുർത്തകൾ എന്നിവയും ലഭിക്കും. ഖാദി ഓണം മേളയുടെ സംസ്ഥാന തല ഉദ്ഘാടനം ഓഗസ്റ്റ് രണ്ടിന് വൈകീട്ട് 3 മണിക്ക് വ്യവസായ മന്ത്രി രാജീവ് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നിർവഹിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!