ഐ.എച്ച്.ആർ.ഡി. എൻജിനിയറിങ് കോളേജുകളിൽ ഡി.വോക് പ്രവേശനം

തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ പ്രവർത്തിക്കുന്ന കരുനാഗപ്പള്ളി, കല്ലൂപ്പാറ എൻജിനിയറിങ് കോളേജുകളിൽ മൂന്നുവർഷ ഡി.വോക്.(ഡിപ്ലോമ ഇൻ വൊക്കേഷൻ) കോഴ്‌സുകൾ തുടങ്ങി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്സ്, കംപ്യൂട്ടർ ഹാർഡ്‌വേർ ആൻഡ് നെറ്റ്‌വവർക്കിങ്, ഇലക്ട്രോണിക്സ് മാനുക്‌ഫാച്ചറിങ് സർവീസസ്, സോഫ്റ്റ്‌വേർ ഡെവലപ്‌മെന്റ് എന്നീ കോഴ്‌സുകൾക്ക് 30 സീറ്റുകൾ വീതമാണുള്ളത്. അവസാന തീയതി ജൂലായ് 31. www.polyadmission.org/dvoc എന്ന വെബ്‌സൈറ്റിൽ അപേക്ഷാ ഫോറം ലിഭിക്കും. വിവരങ്ങൾക്ക് www.ceknpy.ac.in, www.cek.ac.in