വിയ്യൂരിൽ ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം, ഒരാൾ മരിച്ചു

തൃശ്ശൂർ: വിയ്യൂരിൽ ഇതര സംസ്ഥാനക്കാരായ കരാർ തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ മറ്റൊരാളെ കുത്തി.
കുത്തേറ്റയാൾ മരിച്ചു. കെ.എസ്.ഇ.ബി കരാർ തൊഴിലാളിയാണ് മരിച്ചത്. മാരി എന്നാണ് കൊല്ലപ്പെട്ടയാളുടെ പേര്. മുത്തു എന്ന് പേരുള്ള തമിഴ്‌നാട്ടുകാരാനാണ് ഇയാളെ കുത്തിയതെന്നാണ് വിവരം.