Connect with us

KETTIYOOR

കൊട്ടിയൂർ പാൽചുരത്ത് ചരക്ക് ലോറി നിയന്ത്രം വിട്ട് മരത്തിലിടിച്ച് അപകടം

Published

on

Share our post

കൊട്ടിയൂർ : പാൽചുരത്ത് ചരക്ക് ലോറി നിയന്ത്രം വിട്ട് മരത്തിലിടിച്ച് അപകടം. ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്തു. വാഴാഴ്ച്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. വയനാട് കമ്പളക്കാടു നിന്ന് മംഗലാപുരത്തേക് പോകുകയായിരുന്ന ചരക്ക് ലോറിയാണ് അപകടത്തിൽ പെട്ടത്. ബോയ്സ് ടൗൺ  കൊട്ടിയൂർ ചുരം പാതയിൽ ആശ്രമം ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട ലോറി മൺതിട്ടയിൽ ഇടിച്ച ശേഷം മരത്തിൽ തങ്ങി നിൽക്കുകയായിരുന്നു. ക്യാബിനിൽ കുടുങ്ങിയ ഡ്രൈവർ ആലപ്പുഴ സ്വദേശി ബിന്ദുലാലി (54)നെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.  കൂടെയുണ്ടായിരുന്ന സഹായി നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.


Share our post

KETTIYOOR

കൊട്ടിയൂരിൽ പരിക്കേറ്റ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി ബസ് ജീവനക്കാർ

Published

on

Share our post

കൊട്ടിയൂർ: ബസ്സിൽ കയറുന്നതിനിടെ മുന്നോട്ടെടുത്ത ബസിൻ്റെ വാതിലിൽ കൈതട്ടി പരിക്കേറ്റ വിദ്യാർത്ഥിനിയോട് ബസ് ജീവനക്കാർ അപമര്യാതയായി പെരുമാറി. കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി അലീന മരിയക്കാണ് കൊട്ടിയൂർ തലശ്ശേരി റൂട്ടിൽ ഓടുന്ന കണ്ണൻ ബസ്സിലെ ജീവനക്കാരുടെ ഭാഗത്ത് നിന്നും മോശം പ്രതികരണം ഉണ്ടായത്. അലീനയുടെ ഇടത് കൈയ്യുടെ ഷോൾഡറിനാണ് പരിക്കേറ്റത്. ഈ സംഭവം ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ആശുപത്രിയിൽ കൊണ്ട് പോകാൻ വിസമ്മതിക്കുകയും പെൺകുട്ടിയോടും മാതാപിതാക്കളോടും അപമര്യാദയായി പെരുമാറുകയും ചെയ്തു. പിന്നീട് നാട്ടുകാർ ഇടപെട്ടാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.


Share our post
Continue Reading

KETTIYOOR

പേരാവൂർ എക്‌സൈസിന്റെ റെയ്ഡിൽ 60 ലിറ്റർ വാഷ് പിടികൂടി

Published

on

Share our post

കൊട്ടിയൂർ : ക്രിസ്മസ് – ന്യൂ ഇയർ സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവിന്റെ ഭാഗമായി കൊട്ടിയൂർ വനാതിർത്തി ഭാഗത്ത് പേരാവൂർ എക്‌സൈസ് നടത്തിയ റെയിഡിൽ 60 ലിറ്റർ വാഷ് കണ്ടെടുത്ത് അബ്ക്കാരി നിയമ പ്രകാരം കേസെടുത്തു. പേരാവൂർ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ പി.ടി. യേശുദാസിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വനാതിർത്തിയിലെ ഉറവക്കുഴിക്കു സമീപം ചാരായ നിർമ്മാണത്തിനായി വാഷ് തയ്യാറാക്കി സൂക്ഷിച്ച കൊട്ടിയൂർ പൊട്ടൻതോട് സ്വദേശി ആലുങ്കൽ വീട്ടിൽ ബിജു ജോസഫിനെതിരെയാണ് (52) കേസെടുത്തത്.

പാറക്കെട്ടുകൾക്കിടയിലെ ദുർഘട മേഖലയിലുള്ള ചാരായവാറ്റ് കേന്ദ്രത്തിലേക്ക് എക്സൈസ് സംഘം എത്തുന്നതറിഞ്ഞ് പ്രതി ഓടിപ്പോയതിനാൽ ഇയാളെ തത്സമയം അറസ്റ്റ് ചെയ്തിട്ടില്ല. മുൻപും അബ്കാരി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ് പ്രതി. ഇയാൾക്കായുള്ള അന്വേഷണം ശക്തമാക്കി. റെയ്ഡിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) മാരായ ഒ. അബ്ദുൾ നിസാർ, സജീവൻ തരിപ്പ, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ കെ.കെ. ബിജു, ബാബുമോൻ ഫ്രാൻസിസ്, വനിത സിവിൽ എക്സൈസ് ഓഫിസർ ധന്യ ദാമോദരൻ എന്നിവർ പങ്കെടുത്തു.


Share our post
Continue Reading

KETTIYOOR

പേര്യ–നിടുംപൊയിൽ ചുരം റോഡ്‌ 17ന്‌ തുറക്കും

Published

on

Share our post

കൽപ്പറ്റ:വയനാട്‌ –കണ്ണൂർ ജില്ലക്കാർക്ക്‌ ആശ്വാസമേകി പേര്യ–നിടുംപൊയിൽ ചുരം റോഡ്‌ തുറന്നുകൊടുക്കുന്നു. റോഡിൽ വിള്ളലുണ്ടായതിനെ തുടർന്ന്‌ നാലര മാസത്തോളം പൂർണമായും അടഞ്ഞുകിടന്ന പാതയാണ്‌ നവീകരണ പ്രവൃത്തി നടത്തി വീണ്ടും തുറന്നുകൊടുക്കുന്നത്‌. ചൊവ്വാഴ്‌ചയോടെ ചെറിയ വാഹനങ്ങളെ കടത്തിവിടുമെന്നും ഒരാഴ്‌ചകൂടി പിന്നിട്ടാൽ വലിയ വാഹനങ്ങളടക്കം കടന്നുപോകുംവിധം പൂർണമായും ഗതാഗതത്തിന്‌ തുറന്നുകൊടുക്കുമെന്നും അധികൃതർ അറിയിച്ചു. വിള്ളലുണ്ടായ മുഴുവൻ ഭാഗത്തെയും മണ്ണ്‌ പത്ത്‌ മീറ്ററോളം താഴ്ത്തി അടിത്തറയൊരുക്കി റോഡ്‌ പുതുക്കിപ്പണിയുകയായിരുന്നു. സംരക്ഷണ ഭിത്തിയുടെ നിർമാണവും ഏതാണ്ട്‌ പൂർത്തിയായി. പ്രതലം നിരപ്പാക്കുന്ന പണി ഞായറാഴ്‌ച പൂർത്തിയാവും. ടാറിങ് പണികൾ പിന്നീട് നടത്തും.

ചന്ദനത്തോട്‌ മുതൽ നിടുംപൊയിൽവരെ 12 കിലോമീറ്റർ ദൂരം പൂർണമായി റീ ടാറിങ് നടത്താനാണ്‌ ഉദ്ദേശിക്കുന്നത്‌.ചൂരൽമല–മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ തൊട്ടടുത്ത ദിവസം ജൂലൈ 30നാണ്‌ വയനാട്ടിൽനിന്ന്‌ കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്ന ചന്ദനത്തോട്‌ പ്രദേശത്ത്‌ 80 മീറ്ററോളം നീളത്തിൽ റോഡിലും റോഡരികിലും ഭൂമി വിണ്ടുമാറിയത്‌. പൊതുമരാമത്ത്‌ വകുപ്പ്‌ റോഡ്‌സ്‌ വിഭാഗം കണ്ണൂർ ഡിവിഷനുകീഴിലാണ്‌ വിള്ളലുണ്ടായ ഭാഗം. ആഴത്തിലുള്ള വിള്ളലായതിനാൽ താൽക്കാലിക അറ്റകുറ്റപ്പണി നടത്തുന്നത്‌ പ്രയോജനമല്ലെന്ന്‌ കണ്ടെത്തിയിരുന്നു. വിള്ളലുണ്ടായ ഭാഗത്ത്‌ മണ്ണുനീക്കി റോഡ്‌ പുതുക്കിപ്പണിയേണ്ടതിനാലാണ്‌ നിർമാണപ്രവൃത്തി നീണ്ടുപോയത്‌. ഇടക്കിടെയുണ്ടായ മഴയും പ്രവൃത്തി തടസ്സപ്പെടുത്തി. പേര്യ ചുരം അടച്ചതോടെ കൊട്ടിയൂർ –പാൽച്ചുരം വഴിയാണ്‌ നിലവിൽ മാനന്തവാടിയിൽനിന്ന്‌ കണ്ണൂരിലേക്കും തിരിച്ചും വാഹനങ്ങൾ പ്രധാനമായും കടന്നുപോവുന്നത്‌.വീതികുറഞ്ഞ ഈ റോഡിലൂടെ വയനാട്ടിലേക്കുള്ള എല്ലാ വാഹനങ്ങളും വരുന്നതോടെ ഗതാഗതക്കുരുക്ക്‌ പതിവായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!