Obituary
യു.എ.ഇ പ്രസിഡന്റിന്റെ സഹോദരൻ ഷെയ്ഖ് സഈദ് ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു

യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാന്റെ സഹോദരനും അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയുമായ അബുദാബി രാജകുടുംബാഗം ഷെയ്ഖ് സായിദ് ബിൻ സായ്ദ് അൽ നഹ്യാൻ അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സഹോദരന്റെ വിയോഗത്തിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാൻ അനുശോചിച്ചു. ഷെയ്ഖ് സയിദിന്റെ നിര്യാണത്തിൽ വിവിധ ജി.സി.സി രാഷ്ട്ര നേതാക്കളും അനുശോചനം രേഖപ്പെടുത്തി
ഷെയ്ഖ് സയിദിന്റെ വിയോഗത്തെ തുടർന്ന് യു.എ.ഇ.യിൽ മൂന്ന് ദിവസത്തേക്ക് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഷെയ്ഖ് സയിദ് ബിൻ സായിദിനെ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് ഈ മാസം 22ന് യു.എ.ഇ പ്രസിഡൻഷ്യൽ കോടതി അറിയിച്ചിരുന്നു.
1965 ൽ അൽ ഐനിൽ ജനിച്ച ഷെയ്ഖ് യിദ് ബിൻ സെയ്ദ് അൽ നഹ്യാൻ, 2010 ജൂണിലാണ് അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയായി നിയമിതനായത്. അബുദാബിയിലെ ആസൂത്രണ വകുപ്പിന്റെ അണ്ടർസെക്രട്ടറിയായിരുന്ന അദ്ദേഹം, ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പ്രതിനിധി കൂടിയായിരുന്നു. അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ മുൻ അംഗമായ ഷെയ്ഖ് സയീദ് ബിൻ സായിദ് മാരിടൈം പോർട്ട് അതോറിറ്റിയുടെ (അബുദാബി) ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്.
Breaking News
പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.
പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
Kerala
തൃശ്ശൂര്‍ സ്വദേശിനി ബെംഗളൂരുവിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍

മാള(തൃശ്ശൂര്‍): ബെംഗളൂരുവിലെ ഐടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന മാള സ്വദേശിനിയായ യുവതിയെ ബെംഗളൂരുവിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാള വട്ടക്കോട്ട സ്വദേശി വെളിയംപറമ്പില്‍ അച്യുതന്റെയും ശ്രീദേവിയുടെയും മകള്‍ അനുശ്രീ (29) ആണ് മരിച്ചത്. കാരണം വ്യക്തമല്ല.
സഹോദരങ്ങള്‍: അമല്‍ശ്രീ, ആദിദേവ്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11-ന് കൊരട്ടി ശ്മശാനത്തില്‍.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Kerala
പരിസ്ഥിതി പ്രവർത്തകൻ ടി. ശോഭീന്ദ്രന്‍ അന്തരിച്ചു

കോഴിക്കോട് : പ്രശസ്‌ത പരിസ്ഥിതി പ്രവർത്തകനും ഗുരുവായൂരപ്പൻ കോളേജ് മുൻ അധ്യാപകനുമായിരുന്ന ടി. ശോഭീന്ദ്രൻ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് മേയ്‌ത്ര ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കോഴിക്കോട് കക്കോടിയിൽ പരേതരായ തൈലപ്പറമ്പത്ത് നാരായണന്റേയും അംബുജാക്ഷിയുടേയും മകനായാണ് ജനനം. ചേളന്നൂർ ഗവ. എൽ.പി സ്‌കൂളിലെ പ്രാഥമിക പഠനത്തിന് ശേഷം മലബാർ ക്രിസ്‌ത്യൻ കോളേജിലും സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലും ഉന്നത വിദ്യാഭ്യാസം നേടി. 2002ൽ ഗുരുവായൂരപ്പൻ കോളേജിൽനിന്ന് ഇക്കണോമിക്‌സ് വിഭാഗം മേധാവിയായി വിരമിച്ചു. കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ച ‘വിപ്ലവം’ ദിനപത്രത്തിൽ സബ് എഡിറ്ററായും ഇടക്കാലത്ത് ജോലിനോക്കിയിരുന്നു. കേരള സ്റ്റേറ്റ് ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ബോർഡ് അംഗം, കാവ് സംരക്ഷണ വിദഗ്ധ സമിതി അംഗം, പ്രകൃതി സംരക്ഷണ ഏകോപന സമിതി കോ-ഓർഡിനേറ്റർ, ഗ്രീൻ കമ്യൂണിറ്റി കോ-ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഇന്ദിരാ പ്രിയദർശിനി ദേശീയ വൃക്ഷമിത്ര അവാർഡ്, കേരള സർക്കാരിന്റെ വനമിത്ര അവാർഡ്, മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ, സോഷ്യൽ സർവീസ് എക്‌സലൻസ് അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: റിട്ട. പ്രൊഫസർ എം.സി. പത്മജ (ശ്രീനാരായണഗുരു കോളേജ്, ചേളന്നൂർ). മക്കൾ: ബോധികൃഷ്‌ണ (അസി. പ്രൊഫസർ ഫാറൂഖ് കോളേജ്), ധ്യാൻദേവ് (ഐ.സി.ഐ.സി പ്രുഡൻഷ്യൽ). മരുമക്കൾ: ഡോ. ദീപേഷ് കരിസുങ്കര (അസി.പ്രൊഫസർ ശ്രീനാരായണ ഗുരുകോളേജ്, ചേളന്നൂർ), റിങ്കു പ്രിയ. സംസ്‌കാരം വെള്ളി വൈകിട്ട് നാലിന് മാവൂർ റോഡ് ശ്‌മശാനത്തിൽ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്