മുസ്ലിം ലീഗ് പേരാവൂർ വില്ലേജ് ഓഫീസിന് മുന്നിൽ ധർണ നടത്തി

പേരാവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പേരാവൂർ വില്ലേജ് ഓഫീസ് ധർണ്ണ നടത്തി. പേരാവൂർ പഞ്ചായത്തിലെ ചെവിടിക്കുന്നുൾപ്പെടെയുള്ള ഭാഗങ്ങളിലെ അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ച് മാറ്റുക, ഓവുചാലുകൾ ശുചീകരിക്കുക, ജലവിതരണ പൈപ്പ് ലൈൻ റിപ്പയറിങ്ങിന് പല ഭാഗത്തും റോഡുകൾ കുത്തി പൊളിച്ച് ഗതാഗതം ദുരിതമാക്കുന്നത് നിർത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.
ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സിറാജ് പൂക്കോത്ത് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സക്കരിയ ബാണത്തുംകണ്ടി അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം വൈസ്. പ്രസിഡന്റ് സി.പി. ഷഫീക്ക്, കെ.സി. ഷബീർ, പി. സലാം, റഷീദ് പാറയിൽ തുടങ്ങിയവർ സംസാരിച്ചു.