മൺസൂൺ ബമ്പർ: ഒന്നാം സമ്മാനം 11 ഹരിതകര്‍മ സേനാംഗങ്ങള്‍ കൂട്ടായെടുത്ത ടിക്കറ്റിന്

Share our post

പത്തുകോടിയുടെ മണ്‍സൂണ്‍ ബമ്പര്‍ ആര്‍ക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് വിട. മൺസൂൺ ബമ്പർ ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 10 കോടി രൂപ മലപ്പുറം പരപ്പനങ്ങാടിയിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക്. മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകർമ്മ സേനാംഗങ്ങൾ ചേർന്നെടുത്ത MB 200261 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ പത്ത് കോടി രൂപ ലഭിക്കുന്നത്. സമ്മാനാര്‍ഹമായ ടിക്കറ്റ് പഞ്ചാബ് നാഷണൽ ബാങ്കിന്റെ പരപ്പനങ്ങാടി ശാഖയിൽ ഏൽപ്പിച്ചു.

പാലക്കാട് വച്ച് കാജാ ഹുസൈന്‍ എന്ന ഏജന്റ് വിറ്റ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 250 രൂപയായിരുന്നു ടിക്കറ്റ് വില. പത്തു ലക്ഷം വീതം അഞ്ചുപേര്‍ക്കാണ് രണ്ടാം സമ്മാനം. ഇത്തവണ 27 ലക്ഷം മൺസൂൺ ബമ്പർ ടിക്കറ്റുകളാണ് ലോട്ടറി ഡയറക്ടറേറ്റ് അച്ചടിച്ചിരുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!