ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വം പുതുക്കാം

കണ്ണൂർ :സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധിയിൽ അംഗത്വം എടുത്തിട്ടുള്ളതും റദ്ദായതുമായ ജില്ലയിലെ ക്ഷേമനിധി അംഗങ്ങൾക്ക് അംഗത്വം പുതുക്കാൻ അവസരം.
2018 മാർച്ച് മുതൽ അംശദായം അടക്കുന്നതിൽ വീഴ്ച വരുത്തിയവർക്ക് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ ഓഗസ്റ്റ് 26-നകം ഹാജരായി അംഗത്വം പുതുക്കാം.ഫോൺ: 04972 701081