അവിശ്വാസം പാസായി; ചങ്ങനാശേരി നഗരസഭയില്‍ യു.ഡി.എഫിന് ഭരണം നഷ്ടം

കോട്ടയം: ചങ്ങനാശേരി നഗരസഭയില്‍ എല്‍.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയം പാസായി. ഇതോടെ യു.ഡി.എഫിന് ഭരണം നഷ്ടമായി.
നഗരസഭ അധ്യക്ഷ സന്ധ്യാ മനോജിനും യു.ഡി.എഫ് ഭരണസമിതിക്കും എതിരേ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ 37 അംഗ കൗണ്‍സിലില്‍ 19 അംഗങ്ങള്‍ പിന്തുണച്ചു. യു.ഡി.എഫ് അംഗങ്ങള്‍ കൗണ്‍സിലില്‍ പങ്കെടുത്തില്ല. മൂന്ന് ബി.ജെ.പി അംഗങ്ങളും വിട്ടുനിന്നു.