പേരാവൂർ താലൂക്കാസ്പത്രിയിൽ ദന്തഡോക്ടർ നിയമനം

പേരാവൂർ : താലൂക്കാസ്പത്രിയിലേക്ക് ദിവസ വേതനത്തിൽ ദന്ത ഡോക്ടറെ നിയമിക്കുന്നു. അഭിമുഖം ആഗസ്ത് ഏഴിന് രാവിലെ 10.30ന്. പി.എസ്.സി നിർദ്ദേശിക്കുന്ന പ്രായവും യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. മുൻപരിചയമുള്ളവർക്ക് മുൻഗണന. അസ്സൽ സർട്ടിഫിക്കറ്റും ഒരു സെറ്റ് കോപ്പിയും കരുതണം. രജിസ്ട്രേഷൻ അന്നേ ദിവസം പത്ത് മുതൽ 10.30 വരെ. ഫോൺ: 04902445 355