തലയ്ക്കു മുകളിൽ അപകടം! ജനാലകൾ തൂങ്ങിയാടി ജൂബിലി കോംപ്ലക്സ്

Share our post

തലശ്ശേരി: പഴയ ബസ് സ്റ്റാൻഡിൽ നഗരസഭ വക ജൂബിലി കോംപ്ളക്സിൽ അപകടം പതിയിരിക്കുന്നു. ഇതിന്റെ മുകൾഭാഗത്ത് സിമന്റ് കട്ടകൾ അടർന്നു വീഴുന്നത് പതിവാണ്. ഇപ്പോൾ പുതിയ അപകടക്കെണി ഒരുങ്ങി. ഒന്നും രണ്ടും നിലയിലെ ജനാലകൾ ഇളകിയാടുകയാണ്.

ഇന്നലെ വൈകിട്ട് രണ്ടാം നിലയിലെ ഒരു ജനാലയുടെ ഗ്ലാസ് തകർന്നു തിരക്കേറിയ ആശുപത്രി റോഡിലേക്കാണ് വീണത്.

താഴത്തെ നിലയിലെ കടകളിൽ സാധനങ്ങൾ വാങ്ങാനായി എത്തിയവരും കാൽനടക്കാരുമുൾപ്പെടെ ഒട്ടേറെ പേരുടെ ഇടയിലേക്കാണ് ചില്ലു വീണു ഉടഞ്ഞതെങ്കിലും ആളുകൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

ആശുപത്രി റോഡിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീണ്ടുകിടക്കുന്ന ജൂബിലി കോംപ്ളക്സിലെ മുകൾനിലകളിലെ ജനാലകൾ ഇളകിയാടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇവ അറ്റകുറ്റപ്പണി നടത്താൻ നടപടിയൊന്നുമില്ല.

പല ജനാലകൾക്കും ചില്ലുകളില്ല. ഇളകി നിൽക്കുന്ന ജനാലകളും അതിനകത്തെ ചില്ലുകളും ഉറപ്പിച്ചു നിർത്താൻ നടപടി വേണമെന്നാണ് വ്യാപാരികളുടെയും പരിസരത്തുള്ളവരുടെയും ആവശ്യം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!