തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് കവർച്ച

തലശ്ശേരി: തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് കവർച്ച.
ഇന്ന് പുലർച്ചെ ക്ഷേത്രം ജീവനക്കാരാണ് ഇത് കണ്ടെത്തിയത്.
ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്ത് പുതുതായി നിർമ്മിച്ച ഭണ്ഡാരമാണ് പുലർച്ചെ എത്തിയ ഒരാൾ തകർത്തതായി തൊട്ടടുത്ത ക്ഷേത്രത്തിലെ സത്രത്തിൽ താമസിക്കുന്നവർ കണ്ടത്.
ശബ്ദം കേട്ട് മുറിയിൽ നിന്നും പുറത്തെത്തുമ്പോഴെക്കും കവർച്ചക്കാരൻ രക്ഷപ്പെട്ടിരുന്നു. രണ്ട് മാസം മുമ്പാണ് ഭണ്ഡാരം തുറന്നത്.
പതിനായിരത്തിൽ കൂടുതൽ തുക ഉണ്ടായിരിക്കുമെന്നാണ് നിഗമനം. ക്ഷേത്രത്തിൽ വാച്ച്മാനുണ്ടായിരുന്നുവെങ്കിലും ഇയാൾ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിനടുത്തായിരുന്നുവത്രെ ഉണ്ടായിരുന്നത്.