MALOOR
കോളം മാറി; മരണക്കണക്കിൽ മാലൂർ വഴി കേരളത്തിന് വെറുതെയൊരു ‘നമ്പർ വൺ’
മാലൂർ: ഉഷ്ണതരംഗ മരണക്കണക്കിൽ പൊള്ളലേറ്റ് കണ്ണൂർ ജില്ലയിലെ മാലൂർ പ്രാഥമികാരോഗ്യ കേന്ദ്രം. സംസ്ഥാനത്ത് ഉഷ്ണതരംഗത്തിൽ അടുത്തകാലത്തൊന്നും ഒരാളും മരിച്ചിട്ടില്ലെന്നിരിക്കെ രാജ്യത്ത് ‘നമ്പർ വൺ’ നേടിക്കൊടുത്തത് മാലൂർ പി.എച്ച്.സിയിലെ ചെറിയൊരു കൈപ്പിഴ. നാണക്കേടുണ്ടാക്കിയ വിഷയത്തിൽ പി.എച്ച്.സിയോട് വിശദീകരണം തേടിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ രോഗ നിയന്ത്രണ കേന്ദ്രത്തിന് കീഴിലെസമഗ്ര രോഗ നിരീക്ഷണ പദ്ധതിയുടെ പോർട്ടലിൽ നൽകിയ കണക്കിലാണ് മാലൂർ പി.എച്ച്.സിക്ക് അബദ്ധം സംഭവിച്ചത്. ഈവർഷം ജൂൺവരെ ഉഷ്ണതരംഗമോ സമാനരീതിയിലോ നടന്ന മരണങ്ങളുടെ കണക്ക് ചോദിച്ചിടത്ത് പൂജ്യം എന്നതിനുപകരം 120 എന്നാണ് രേഖപ്പെടുത്തിയത്. അന്ന് ഒ.പിയിലെത്തിയവരുടെ എണ്ണമായിരുന്നു ഈ 120. ഒരിക്കൽ നൽകിയ വിവരങ്ങൾ തിരുത്താൻ ദേശീയ രോഗ നിയന്ത്രണ കേന്ദ്രത്തിന് മാത്രമേ കഴിയൂവെന്നതാണ് ഈ പോർട്ടലിന്റെ പ്രത്യേകത.
രാജ്യത്ത് ഈ വർഷം ഉഷ്ണതരംഗത്തിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് കേരളത്തിലാണെന്ന് ലോക്സഭയിൽ കേന്ദ്ര ആരോഗ്യ സഹമന്ത്രി അറിയിച്ചപ്പോഴാണ് അബദ്ധം പുറത്തറിഞ്ഞത്. ഈ വർഷം 264 പേർ മരിച്ചെന്നും ഇതിൽ 120ഉം കേരളത്തിലാണെന്നുമാണ് കേന്ദ്രമന്ത്രി തമിഴ്നാട്ടിൽനിന്നുള്ള ഒരു എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയിൽ വ്യക്തമാക്കിയത്. ഇത് തെറ്റാണെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചതിനുശേഷമുള്ള പരിശോധനയിലാണ് കണ്ണൂരിലെ പി.എച്ച്.സിയിൽനിന്നുള്ള അബദ്ധം ശ്രദ്ധയിൽപെട്ടത്.
സൂര്യാഘാതവുമായി ബന്ധപ്പെട്ട് മാലൂർ പി.എച്ച്.സിയിൽ ഒരാൾപോലും ഇക്കാലയളവിൽ ചികിത്സക്ക് എത്തിയിട്ടില്ല. കൈപ്പിഴ മാത്രമാണിതെന്നും ബന്ധപ്പെട്ടവരെ അക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മാലൂർ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ പറഞ്ഞു. കണക്കുകൾ അപ് ലോഡ് ചെയ്തയാൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും തുടർനടപടി മറുപടി ലഭിച്ചശേഷമെന്നും അവർ കൂട്ടിച്ചേർത്തു.
MALOOR
തോലമ്പ്ര ശ്രീകൃഷ്ണക്ഷേത്രോത്സവം നാളെ ആരംഭിക്കും
തോലമ്പ്ര :ശാസ്ത്രി നഗറിലെ ശ്രീകൃഷ്ണക്ഷേത്രോത്സവം 10,11 തീയതികളിൽ നടക്കും. 10-ന് രാവിലെ മുതൽ ക്ഷേത്രോത്സവ ചടങ്ങുകൾ തുടങ്ങും. വൈകിട്ട് 5.30-ന് നിറമാല, ദീപാരാധന, കലാപരിപാടികൾ, എടക്കാട്
രാധാകൃഷ്ണ മാരാരുടെ ഓട്ടൻതുള്ളൽ, രാജേഷ് നാദാപുരത്തിൻ്റെ ആധ്യാത്മിക പ്രഭാഷണം, കലാപരിപാടികൾ. 11-ന് വൈകിട്ട് തായമ്പക, തിടമ്പുനൃത്തം എന്നിവ നടക്കും ഉത്സവദിവസങ്ങളിൽ പ്രസാദ ഊട്ടുണ്ടായിരിക്കും.
KANICHAR
സി.പി. എം പേരാവൂർ ഏരിയാ സമ്മേളനത്തിന് കോളയാട്ട് ചെങ്കൊടി ഉയർന്നു
എം.വിശ്വനാഥൻ
കോളയാട്: സി.പി.എം പേരാവൂർ ഏരിയാ സമ്മേളനത്തിന് പൊതുസമ്മേളന വേദിയായ കോളയാട്ടെ സീതാറാം യെച്ചൂരി നഗറിൽ
സംഘാടകസമിതി ചെയർമാൻ കെ. ടി. ജോസഫ് പതാകയുയർത്തി. വിവിധ സ്മൃതികുടീരങ്ങളിൽനിന്ന് പുറപ്പെട്ട കൊടിമര, പതാക, ദീപശിഖാ ജാഥകൾ താഴെ കോളയാടിൽ സംഗമിച്ച് അത്ലറ്റുകൾ, റെഡ് വളണ്ടിയർമാർ എന്നിവരുടെ അകമ്പടിയോടെ പൊതുസമ്മേളന നഗരിയിലെത്തിച്ചു. 22 അനുബന്ധ ദീപശിഖകളും താഴെ കോളയാട് സംഗമിച്ചു. ഏരിയ സെക്രട്ടറി എം.രാജൻ അധ്യക്ഷനായി.
കൊടിമര ജാഥ ജില്ലാ സെക്രട്ടറിയേറ്റംഗം പി .ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ പി .വി. പ്രഭാകരൻ ഏറ്റുവാങ്ങി. പതാകജാഥ സംസ്ഥാന കമ്മറ്റിയംഗം ഡോ. വി ശിവദാസൻ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ കെ.സുധാകരൻ ഏറ്റുവാങ്ങി. ദീപശിഖാ ജാഥകൾ ജില്ലാ കമ്മറ്റിയംഗം വി. ജി .പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. ജിജി ജോയ് ഏറ്റുവാങ്ങി. ശനിയാഴ്ച പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എൻ.ചന്ദ്രനും ഞായറാഴ്ച പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.കെ.ബിജുവും ഉദ്ഘാടനം ചെയ്യും.
Breaking News
ബെംഗളൂരു വാഹനാപകടം; പരിക്കേറ്റ തോലമ്പ്ര സ്വദേശിയും മരിച്ചു
ബെംഗളൂരു: ബനാർഗട്ടയിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ തോലമ്പ്ര സ്വദേശിയും മരിച്ചു.
തോലമ്പ്ര തൃക്കടാരിപ്പൊയിൽ നാരായണീയത്തിൽ റിഷ്ണു ശശീന്ദ്രനാണ് (23) മരിച്ചത്. റിഷ്ണുവിന്റെ സുഹൃത്ത് പെരുന്തോടിയിലെ കെ.എസ്.മുഹമ്മദ് സഹദും (20) അപകടത്തിൽ മരിച്ചിരുന്നു.തൃക്കടാരിപ്പൊയിൽ നാരായണീയത്തിൽ പരേതനായ ശശീന്ദ്രൻ്റെയും ഷാജി ശശീന്ദ്രന്റെയും മകനാണ് റിഷ്ണു.സഹോദരങ്ങൾ : അജന്യ, വിഷ്ണു.പെരുന്തോടി അത്തൂരിലെ കല്ലംപറമ്പിൽ ഷംസുദ്ധീൻ്റെയും ഹസീനയുടെയും മകനാണ് സഹദ്.സഹോദരൻ : പരേതനായ യസീദ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു